ETV Bharat / state

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനം; യുവാവും രണ്ട് കൂട്ടാളികളും അറസ്റ്റിൽ - Pathanamthitta Crime

തിരുവനന്തപുരം സ്വദേശിയായ ജിഫിൻ ജോർജ്ജ്, പത്തനംതിട്ട സ്വദേശിയായ മെൽവിൻ ടി മൈക്കിൾ, കോട്ടയം സ്വദേശിയായ ജിമ്മി തോമസ് എന്നിവരാണ് പിടിയിലായത്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം  പീഡനം  ലൈംഗിക പീഡനം  molesting minor girl  പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനം  പോക്‌സോ കേസ്  പത്തനംതിട്ട ക്രൈം  Pathanamthitta Crime
പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനം
author img

By

Published : May 7, 2023, 7:54 PM IST

പത്തനംതിട്ട : വിവാഹ വാഗ്‌ദാനം നൽകി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ. തിരുവനന്തപുരം പഴയകുന്നുമ്മേൽ സ്വദേശിയായ ജിഫിൻ ജോർജ്ജ് (27), പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് സ്വദേശിയായ മെൽവിൻ ടി മൈക്കിൾ (24), കോട്ടയം ഉദയനാപുരം സ്വദേശിയായ ജിമ്മി തോമസ് (24) എന്നിവരാണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്.

മൂന്ന് വ്യത്യസ്‌ത കേസുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി മോട്ടോർ സൈക്കിളിൽ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിനാണ് ജിഫിൻ ജോർജ്ജിനെ പൊലീസ് പിടികൂടിയത്. വിവാഹം കഴിക്കാമെന്ന് വാക്ക് നൽകിയാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

തുടർന്ന് പെണ്‍കുട്ടിയുടെ മാതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മംഗലാപുരത്ത് നിന്നാണ് പെണ്‍കുട്ടിയേയും പ്രതിയേയും പൊലീസ് കണ്ടെത്തിയത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ മാസം 18 ന് ഇയാൾ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്‌ജിലെത്തിച്ച് പല തവണ ബലാത്സംഗം ചെയ്‌തതായി കുട്ടി പൊലീസിന് മൊഴി നൽകി. പിന്നീട് 30 ന് രാവിലെ 9.30 ന് ബൈക്കിൽ കയറ്റി കോന്നിയിലെത്തിച്ച് അവിടെ ബൈക്ക് വച്ചശേഷം ബസിൽ തിരുവനന്തപുരത്തെത്തി. പിറ്റേന്ന് ട്രെയിനിൽ മംഗലാപുരത്ത് എത്തി അവിടെ ഒരു ലോഡ്‌ജിൽ മുറിയിൽ വച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി മൊഴി നൽകി.

കൂടുതൽ പേർ പിടിയിൽ: കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കൂടുതൽ പേരിൽ നിന്ന് പീഡനം നേരിട്ട വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിഫിൻ ജോർജ്ജിന്‍റെ രണ്ട് സുഹൃത്തുക്കളെക്കൂടി പൊലീസ് പിടികൂടുന്നത്. ഈ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഇവർ പെൺകുട്ടിക്ക് നേരേ വീട്ടിൽ വച്ച് ലൈംഗികാതിക്രമം കാട്ടിയത്.

പെണ്‍കുട്ടിയെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി പൊലീസ് തെളിവുകൾ ശേഖരിച്ചു. കുട്ടി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. പത്തനംതിട്ട ജെഎഫ്എം കോടതി രണ്ടിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി തെളിവുകൾ ശേഖരിച്ചു.

ALSO READ: സെക്യൂരിറ്റി ജീവനക്കാരന് നേരെ പ്രകൃതി വിരുദ്ധ പീഡനം; ഇസ്‌കോൺ സന്ന്യാസി ഒളിവിൽ

രണ്ടും മൂന്നും കേസിലെ പ്രതികളെ അവരുടെ വീടുകൾക്ക് സമീപത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയുടെയും ജിഫിന്‍റെയും ഫോണുകൾ ശാസ്ത്രീയ തെളിവുകൾക്കായി കസ്റ്റഡിയിലെടുത്തു.

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് കണ്ടെടുക്കേണ്ടതുണ്ട്. കോയിപ്രം പൊലീസ് ഇൻസ്‌പെക്‌ടർ സജീഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ALSO READ: പലഹാരം കൊണ്ടുവരാൻ വിസമ്മതിച്ചതിന് തല്ലിയതിൽ വൈരാഗ്യം; യുവാവിനെ കുത്തി കൊലപ്പെടുത്തി, 3 പേർ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.