ETV Bharat / state

പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു ; മറ്റൊരാള്‍ക്കായി തെരച്ചില്‍ - പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത

മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയ ചെട്ടികുളങ്ങര സ്വദേശികളായ മെറിന്‍, മെഹിന്‍, എബിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്

three youth drowned into pamba river  maramon  maramon drowned death  merin mehin death  brothers death in maramon  latest news in pathanamthitta  latest news today  രണ്ടു യുവാക്കൾ ഒഴുക്കിൽപെട്ട് മരിച്ചു  മാരാമണ്‍ കണ്‍വെന്‍ഷന്‍  മെറിന്‍ മെഹിന്‍  പമ്പ നദിയിൽ മൂന്ന് പേര്‍ ഒഴുക്കില്‍പെട്ടു  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പമ്പയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു ; മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുന്നു
author img

By

Published : Feb 18, 2023, 8:32 PM IST

Updated : Feb 18, 2023, 9:39 PM IST

പത്തനംതിട്ട : മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയ സഹോദരങ്ങള്‍ ഉൾപ്പടെ, ഒഴുക്കില്‍പ്പെട്ട മൂന്ന് യുവാക്കളില്‍ രണ്ടുപേർ മരിച്ചു. കാണാതായ ഒരാൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. ചെട്ടികുളങ്ങര വില്ലേജിൽ പേള മെറിൻ വില്ലയിൽ അനിയൻ കുഞ്ഞ് മകൻ മെറിൻ (18), സഹോദരൻ മെഫിൻ (15), കണ്ണമംഗലം വില്ലേജിൽ തോണ്ടപ്പുറത്ത് വീട്ടിൽ രാജൻ മകൻ എബിൻ (24) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

ഇതിൽ മെറിൻ, മെഫിൻ എന്നീ സഹോദരങ്ങളുടെ മൃതദേഹം ആണ് കിട്ടിയിട്ടുള്ളത്. എബിനായുള്ള തെരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മാരാമണ്‍ ഭാഗത്താണ് മൂന്ന് പേരും ഒഴുക്കിൽപ്പെട്ടത്. ഇന്ന് വൈകിട്ട് 3:30ഓടെ കുളിക്കാന്‍ നദിയിലിറങ്ങിയപ്പോഴായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്നുള്ള സ്‌കൂബ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

Last Updated : Feb 18, 2023, 9:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.