ETV Bharat / state

റീനയും റയാനും വെട്ടേറ്റ നിലയില്‍, സോണി ജീവനൊടുക്കിയ രീതിയിലും ; പത്തനംതിട്ടയിലെ മരണങ്ങളില്‍ അന്വേഷണം - husband commited suicide after murdered wife and son

റീനയും മകന്‍ റയാനും വെട്ടേറ്റ നിലയിലാണ്. ഇവരെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സോണി അത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം

Three family members found dead Konni Payyanamannu  കോന്നി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ  ഭാര്യയും ഭർത്താവും മകനും മരിച്ച നിലയിൽ  പയ്യനാമണ്ണ് മരണം  Payyanamannu father mother son death  husband commited suicide after murdered wife and son  ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു
കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jan 9, 2022, 12:13 PM IST

പത്തനംതിട്ട : കോന്നി പയ്യനാമണ്ണിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പത്തലുകുത്തി തെക്കിനേത്ത് വീട്ടിൽ സോണി എം. ശമുവേൽ(45), ഭാര്യ റീന(44), മകൻ റയാൻ(8) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

റീനയും മകന്‍ റയാനും വെട്ടേറ്റ നിലയിലാണ്. ഇവരെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സോണി അത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മക്കളില്ലാതിരുന്ന ദമ്പതികള്‍ റയാനെ ദത്തെടുത്തതാണെന്നാണ് പരിസര വാസികളിൽ നിന്നും ലഭിക്കുന്ന വിവരം.

ALSO READ:സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ രോഗബാധിതർ 328

മൂന്ന് ദിവസമായി ഇവരുടെ വിവരം ഒന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

വിദേശത്തായിരുന്ന സോണി അടുത്തിടെയാണ് നാട്ടിലെത്തിയത്. കുടുംബം കടുത്ത സാമ്പത്തിക ബാധ്യത നേരിട്ടിരുന്നതായി സൂചനയുണ്ട്. സോണി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു.

ഇയാളുടെ പിതാവ് അടുത്തിടെ കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. സാമ്പത്തിക ബാധ്യതയും രോഗവും അലട്ടിയ സോണി ഭാര്യയെയും മകനെയും കൊലപ്പെടുത്തി ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.