ETV Bharat / state

നടുറോഡിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനവും കടന്നുപിടിത്തവും; യുവാവ് അറസ്റ്റിൽ - പത്തനംതിട്ട യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ ഇയാൾ ആദ്യം നഗ്നത പ്രദര്‍ശിപ്പിക്കുകയും തുടർന്ന് കടന്നു പിടിക്കുകയുമായിരുന്നു.

youth arrested for showing nudity in front of a woman in Thiruvalla  Pathanamthitta youth arrested for showing nudity  തിരുവല്ല യുവതിക്ക് നേരെ നഗ്നതാ പ്രദർശനം  പത്തനംതിട്ട യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ  യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയിൽ
പട്ടാപ്പകല്‍ നടുറോഡിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനവും കടന്നുപിടിത്തവും; യുവാവ് അറസ്റ്റിൽ
author img

By

Published : Jan 30, 2022, 7:59 AM IST

പത്തനംതിട്ട : തിരുവല്ലയിൽ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കടന്നു പിടിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. തിരുവല്ല പെരുംതുരുത്തി നടുവിലേത്തറ വീട്ടില്‍ അരുണ്‍ (24) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പെരുംതുരുത്തി ജങ്ഷനിലായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ ഇയാൾ ആദ്യം നഗ്നത പ്രദര്‍ശിപ്പിക്കുകയും തുടർന്ന് കടന്നു പിടിക്കുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു.

യുവതി പൊലീസിൽ നൽകിയ പരാതിയില്‍ ശാനിയാഴ്‌ച രാവിലെ 10 മണിയോടെ പെരുംതുരുത്തിയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമാനമായ നിരവധി കേസുകളില്‍ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ALSO READ: പൊലീസ് സ്റ്റേഷൻ രേഖകൾ മാലിന്യകൂമ്പാരത്തില്‍; നാലുപേർ കസ്റ്റഡിയിൽ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.