പത്തനംതിട്ട: ഭർത്താവിന് പൊള്ളലേറ്റ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. നെല്ലാട് അഭിലാഷ് ഭവനിൽ സോമന് (60) തീപ്പൊള്ളലേറ്റ സംഭവത്തിലാണ് ഭാര്യ രാധാമണിയെ (56) തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന തനിക്ക് മേൽ മണ്ണെണ്ണ ഒഴിച്ച ശേഷം ഭാര്യ തീ കൊളുത്തുകയായിരുന്നുവെന്നാണ് സോമൻ പൊലീസിന് മൊഴി നൽകിയത്. മൊഴിയും ശാസ്ത്രീയ, സാഹചര്യ തെളിവുകളും കണക്കിലെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോമന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പത്തനംതിട്ടയില്‍ ഭർത്താവിന് പൊള്ളലേറ്റ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ - ഭർത്താവിന് പൊള്ളലേറ്റ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു