പത്തനംതിട്ട: താൽകാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്ത തിരുവല്ല ബൈപാസിലെ റെയിൽവെ സ്‌റ്റേഷൻ റോഡ് ജങ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മാത്രം ചെറുതും വലുതുമായി മുപ്പത്തിയഞ്ചോളം അപകടങ്ങളാണ് ഉണ്ടായത്. ഗതാഗതനിയന്ത്രണ സംവിധാനങ്ങളോ സിഗ്നല്‍ ലൈറ്റുകളോ ഇല്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
ബൈപാസ് റോഡിലൂടെ വാഹനങ്ങള്‍ വരുന്നത് റെയില്‍വെ സ്റ്റേഷന്‍ റോഡിലൂടെ പോകുന്ന വാഹനയാത്രികര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഇതാണ് മിക്ക അപകടങ്ങൾക്കും ഇടയാക്കുന്നത്. സിഗ്നൽ സംവിധാനം ഏർപ്പെടുത്തും വരെ ഇവിടെ ട്രാഫിക് പൊലീസിന്‍റെ സേവനം ലഭ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.