പത്തനംതിട്ട: പ്രളയത്തിൽ മുങ്ങാതെ തിരുവല്ല കടപ്രയിലെ ഫോമാ വീടുകൾ. പമ്പാ നദിയിലെ വെള്ളം രണ്ട് മീറ്ററിലധികം ഉയർന്ന് തീരപ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറിയെങ്കിലും അപ്പർകുട്ടനാട്ടിലെ ഈ വീടുകൾ മുങ്ങിയില്ല. 2019 ജൂണിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ) യുടെ നേതൃത്വത്തിൽ 32 വീടുകൾ ഭവനരഹിതർക്കായി നിർമിച്ചു നൽകി. ഇതിൽ 11 വീടുകൾക്ക് ലൈഫ് മിഷന്‍റെ മൂന്ന് ലക്ഷം വീതം ലഭിച്ചു. ബാക്കിയുള്ളവയെല്ലാം ഫോമായുടെ സ്വന്തം ചെലവിലാണ് പണിതീർത്തത്. 450 ചതുരശ്ര അടിയുള്ള ഓരോ വീടും ആറ് തുണുകളിൽ ഉയർത്തിയാണ് നിർമിച്ചിരിക്കുന്നത്. തൂണുകൾക്ക് എട്ട് അടി വരെ ഉയരമുണ്ട്. ഏഴ് ലക്ഷം ചെലവിലാണ് ഓരോ വീടും നിർമിച്ചിരിക്കുന്നത്. ഫോമാ അധ്യക്ഷൻ ഫിലിപ് ചാമത്തിലിന്‍റെ നേതൃത്വത്തിലാണ് വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്.
പ്രളയത്തെയും അതിജീവിക്കും ഈ ഫോമാ വീടുകൾ - pamba river
പമ്പാ നദിയിലെ വെള്ളം രണ്ട് മീറ്ററിലധികം ഉയർന്ന് തീരപ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറിയെങ്കിലും അപ്പർകുട്ടനാട്ടിലെ 32 ഫോമാ വീടുകൾ മുങ്ങിയില്ല.
![പ്രളയത്തെയും അതിജീവിക്കും ഈ ഫോമാ വീടുകൾ ഫോമാ വീടുകൾ പമ്പാ നദി തിരുവല്ല കടപ്ര foma houses pamba river thiruvalla kadapra](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8430331-347-8430331-1597484942259.jpg?imwidth=3840)