ETV Bharat / state

വില്‍പ്പനക്കെത്തിച്ച പഴകിയ മത്സ്യം പിടികൂടി

author img

By

Published : Apr 23, 2020, 5:51 PM IST

വഴിയോര കച്ചവടക്കാര്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്

പഴകിയ മത്സ്യം പിടിച്ചെടുത്തു  പഴകിയ മത്സ്യം  മത്സ്യം പിടിച്ചെടുത്തു  stale fish was seized  പത്തനംതിട്ട വാര്‍ത്തകള്‍  മത്സ്യം വാര്‍ത്തകള്‍  fish was seized  The stale fish was seized
പഴകിയ മത്സ്യം പിടിച്ചെടുത്തു

പത്തനംതിട്ട: തിരുവല്ല നഗരസഭയിലും സമീപപ്രദേശങ്ങളിലും നിന്നായി 50 കിലോ പഴകിയ മത്സ്യം പിടികൂടി. സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 17 കിലോ തള, 20 കിലോ ചൂര, 13 കിലോ കൂരി എന്നിവയാണ് പിടികൂടിയത്. ലോക്ക് ഡൗണിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ വഴിയോര കച്ചവടക്കാര്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് മത്സ്യം കണ്ടെത്തിയത്. പിടികൂടിയ മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ മത്സ്യം കുഴിച്ചുമൂടി.

യഥാസമയം അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര പതിപ്പിക്കാതിരുന്ന സ്ഥാപനങ്ങളിൽ നിന്നും 6000 രൂപ പിഴയും ഈടാക്കി. തിരുവല്ല സബ് കലക്ടർ ഡോ.വിനയ് ഗോയലിന്‍റെ നേതൃത്വത്തിൽ റവന്യൂ സീനിയർ സൂപ്രണ്ട് എസ്.റജീന, ജൂനിയർ സൂപ്രണ്ട് പി.എ സുനിൽ, മുൻസിപ്പൽ ആരോഗ്യവിഭാഗം ഇൻസ്‌പെക്ടർമാരായ അജി.എസ്.കുമാർ, ഷാജഹാൻ എന്നിവരാണ് പരിശോധന നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.