പത്തനംതിട്ട: ശക്തമായി വീശിയടിച്ച കാറ്റിൽ തിരുവല്ല നഗര മധ്യത്തിലെ കെട്ടിട സമുച്ചയത്തിന്‍റെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു പോയി. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ വീശിയടിച്ച കാറ്റിലാണ് നാശനഷ്ടം സംഭവിച്ചത്. തിരുവല്ല - മാവേലിക്കര റോഡിൽ ബിഎസ്എൻഎൽ ഭവന് എതിർ വശമുള്ള ശങ്കരമംഗലം ബിൽഡിങ്ങിന്‍റെ മേൽക്കൂരയാണ് തകർന്നത്. നൂറിലധികം ഷീറ്റുകൾ പറന്ന് റോഡിൽ വീണു. മേൽക്കൂരയിൽ നിന്നും 11 കെ വി ലൈനിലേക്കടക്കം തൂങ്ങി നിന്നിരുന്ന ഷീറ്റുകൾ അഗ്നിശമന സേനയെത്തി നീക്കം ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് അര മണിക്കൂറിലേറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. രണ്ട് മണിക്കൂറോളം വൈദ്യുത വിതരണത്തിനും തടസമുണ്ടായി. കുറ്റപ്പുഴയിൽ നിന്നും ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള റോഡിൽ കാറ്റിനെ തുടർന്ന് കടപുഴകി വീണ മരം അഗ്നിശമന സേനയെത്തി മുറിച്ചു നീക്കി.
ശക്തമായ കാറ്റിൽ കെട്ടിടത്തിന്‍റെ മേൽക്കൂര പറന്നു പോയി - The roof of the building was blown away by strong winds
നൂറിലധികം ഷീറ്റുകൾ പറന്ന് റോഡിൽ വീണു.
![ശക്തമായ കാറ്റിൽ കെട്ടിടത്തിന്‍റെ മേൽക്കൂര പറന്നു പോയി The roof of the building was blown away by strong winds ശക്തമായ കാറ്റിൽ കെട്ടിടത്തിന്‍റെ മേൽക്കൂര പറന്നു പോയി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7867203-826-7867203-1593703763834.jpg?imwidth=3840)