പത്തനംതിട്ട: കൊടുമണ്ണിൽ കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മെയ് 13ന് രാത്രിയിൽ ചക്കിമുക്ക് സ്വദേശിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖം വ്യക്തമാകാത്ത നിലയിൽ കാണപ്പെട്ട മൃതദേഹം അങ്ങാടിക്കൽ വടക്ക് മംഗലത്ത് രാമചന്ദ്രന്‍റേതാണെന്ന്(75) ബന്ധുക്കൾ തിരിച്ചറിഞ്ഞു. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ പരേതയായ ഭവാനി. മക്കൾ: ഗീത, ഗിരീഷ് ബാബു, ഗിരിജ ബിന്ദു. മരുമക്കൾ: പരേതനായ സദാനന്ദൻ, പ്രേംകുമാരി, പ്രസാദ്. കഴിഞ്ഞ ബുധനാഴ്‌ച മുതൽ രാമചന്ദ്രൻ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതിപെട്ടിരുന്നു.
കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു - മൃതദേഹം തിരിച്ചറിഞ്ഞു വാർത്ത
കൊടുമണ്ണിൽ കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ വടക്ക് മംഗലത്ത് രാമചന്ദ്രന്‍റേതാണെന്ന്(75) ബന്ധുക്കൾ തിരിച്ചറിഞ്ഞു