പത്തനംതിട്ട: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം മാത്യു ടി.തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ക്കരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച തിരുവല്ല അണ്ണവട്ടം തോപ്പിൽ വീട്ടിൽ കുഞ്ഞമ്മ ജേക്കബിന്‍റെ (91) മൃതദേഹമാണ് എംഎൽഎയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ചേർന്ന് സംസ്ക്കരിച്ചത്. മരിച്ച കുഞ്ഞമ്മയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പടെയുള്ളവർ കൊവിഡ് ബാധിതരായ സാഹചര്യത്തിലാണ് മൃതദേഹം സംസ്ക്കരിക്കാൻ എംഎൽഎ ഉൾപ്പടെയുള്ളവർ മുന്നിട്ടിറങ്ങിയത്. അണ്ണവട്ടം എബനസേർ മാർത്തോമ്മാ പള്ളി സെമിത്തേരിയിലായിരുന്നു സംസ്ക്കാര ചടങ്ങുകൾ നടന്നത്. സിപിഎം അണ്ണവട്ടം ബ്രാഞ്ച് സെക്രട്ടറി കെ.എസ് താജുദ്ദീൻ, അനീഷ് ജോസഫ്, പ്രധീഷ് രാജ്, സുൽഫി, ടിജോ എന്നിവരടങ്ങുന്ന സംഘമാണ് എംഎൽഎയ്‌ക്കൊപ്പം സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം മാത്യു ടി.തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ സംസ്കരിച്ചു - who died of covid cremated
മരിച്ച കുഞ്ഞമ്മയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പടെയുള്ളവർ കൊവിഡ് ബാധിതരായ സാഹചര്യത്തിലാണ് മൃതദേഹം സംസ്ക്കരിക്കാൻ എംഎൽഎ ഉൾപ്പടെയുള്ളവർ മുന്നിട്ടിറങ്ങിയത്.