ETV Bharat / state

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം - ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും

സംസ്ഥാനത്തെ 51.97 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 619 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കു.

#pta dyfi  ഡി വൈ എഫ് ഐ  ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും  dyfi
ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും
author img

By

Published : Apr 26, 2022, 12:03 PM IST

പത്തനംതിട്ട: പതിനാഞ്ചാമത് ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം ഏപ്രില്‍ 27 മുതല്‍ 30 വരെ പത്തനംതിട്ടയില്‍ നടക്കും. ഇതിന്‍റെ ഭാഗമായുള്ള പതാക ജാഥ തിങ്കളാഴ്‌ച രാവിലെ കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷിന്‍റെ നേതൃത്വത്തിലാരംഭിച്ചു. കൊടിമര ജാഥ ചൊവ്വ രാവിലെ എട്ടിന് വെഞ്ഞാറമൂട് ഹഖ് മിഥിലാജ് രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ചിന്താ ജെറോമിന്‍റെ നേതൃത്വത്തിലും ദീപശിഖാ പ്രയാണം ചൊവ്വാഴ്‌ച പകല്‍ മൂന്നിന്‌ തിരുവല്ലയില്‍ സന്ദീപ് രക്ത സാക്ഷി മണ്ഡപത്തില്‍ നിന്ന് കെ യു ജനീഷ്‌കുമാറിന്‍റെ നേതൃത്വത്തിലും പുറപ്പെട്ടു.

സംസ്ഥാനത്തെ 51.97 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 619 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ദീപശിഖാ പ്രയാണം മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനംചെയ്യും. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് ജാഥകള്‍ ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്തെത്തും. തുടര്‍ന്ന് ജാഥയെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ പത്തനംതിട്ട നഗരത്തിലേക്ക് ആനയിക്കും.

also read: ഡിവൈഎഫ്ഐ സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ പങ്കെടുക്കണം, ഇല്ലെങ്കിൽ പിഴ ; വിവാദമായി സിഡിഎസ് ചെയര്‍പേഴ്‌സന്‍റെ ശബ്‌ദസന്ദേശം

പൊതുസമ്മേളന നഗരിയായ ഭ​ഗത്‌സിങ് ന​ഗറില്‍ (പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം) സ്വാഗതസംഘം ചെയര്‍മാന്‍ കെ പി ഉദയഭാനു പതാക ഉയര്‍ത്തും. 28ന് രാവിലെ 10ന് പി ബിജു ന​ഗറില്‍ (ശബരിമല ഇടത്താവളം) പ്രതിനിധി സമ്മേളനം ആരംഭിക്കും. ഏപ്രില്‍ 30 വരെ നീളുന്ന പ്രതിനിധി സമ്മേളനത്തില്‍ 519 പ്രതിനിധികളും 29 നിരീക്ഷകരും സംസ്ഥാന കമ്മിറ്റി അംഗങ്ങളും കേന്ദ്ര കമ്മിറ്റി പ്രതിനിധികളും പങ്കെടുക്കും.

30ന് വൈകിട്ട് പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച്‌ കലാസന്ധ്യയും അനുബന്ധ പരിപാടികളും ഉണ്ടാകും. ചരിത്ര ശില്‍പ്പ പ്രദര്‍ശനം മന്ത്രി കെ രാജന്‍ ഇന്നലെ ഉദ്ഘാടനം ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.