ETV Bharat / state

ശബരിമലയില്‍ ഭക്തര്‍ക്ക് തമിഴ്‌നാടിന്‍റെ കരുതല്‍; 10 ലക്ഷം ബിസ്‌കറ്റ് പാക്കറ്റുകൾ സന്നിധാനത്ത് - ശബരിമല

Tamil Nadu bought biscuit packets at Sabarimala: അയ്യപ്പ ഭക്തര്‍ക്ക് കൂടുതല്‍ സഹായം വാഗ്‌ദാനം ചെയ്‌ത് തമിഴ്‌നാട്. ബിസ്‌കറ്റ് പാക്കറ്റുമായി പുറപ്പെട്ട കണ്ടെയ്‌നര്‍ തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു ഫ്ലാഗ്‌ ഓഫ് ചെയ്‌തു

biscuit for devotees  Tamil Nadu Govt  ശബരിമല  തമിഴ്‌നാട് സര്‍ക്കാര്‍
tamil-nadu-govt-bought-10-lakh-biscuit-packets-at-sabarimala
author img

By ETV Bharat Kerala Team

Published : Jan 6, 2024, 5:06 PM IST

പത്തനംതിട്ട : ശബരിമലയിൽ സഹായഹസ്‌തവുമായി തമിഴ്‌നാട് സർക്കാർ. അയ്യപ്പഭക്തർക്ക് നൽകാനായി 10 ലക്ഷം ബിസ്‌കറ്റ് പാക്കറ്റുകളാണ് തമിഴ്‌നാട് ദേവസ്വം ഡിപ്പാർട്ട്മെന്‍റ് ശബരിമല സന്നിധാനത്തേക്ക് കൊണ്ടുവരുന്നത് (Tamil Nadu Govt bought 10 lakh biscuit packets at Sabarimala). ബിസ്‌കറ്റ് ബോക്‌സുകൾ നിറച്ചുള്ള കണ്ടെയ്‌നറിന്‍റെ ഫ്ലാാഗ് ഓഫ് തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു ചെന്നൈയിൽ നിർവഹിച്ചു. അയ്യപ്പഭക്തർക്ക് വേണ്ട എല്ലാ സഹായവും തമിഴ്‌നാട് ദേവസ്വം മന്ത്രി വാഗ്‌ദാനം ചെയ്‌തതായി ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്.

ശബരിമല അയ്യപ്പ സ്വാമി ദർശനത്തിന് എത്തിച്ചേരുന്ന അയ്യപ്പൻമാർക്ക് വിതരണം ചെയ്യുന്നതിന് 10 ലക്ഷം പാക്കറ്റ് ബിസ്ക്കറ്റാണ് തമിഴ്‌നാട് സർക്കാർ ദേവസ്വം ഡിപ്പാർട്ട്മെന്‍റ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുന്നത്. ശബരിമലയിലേക്ക് നൽകുന്നതിന് നാല് കണ്ടെയ്‌നറുകളിലായി 10 ലക്ഷം ബിസ്ക്കറ്റ് പാക്കറ്റുകൾ പമ്പയിലെത്തിക്കും. ശബരിമലയിലേക്കുള്ള ബിസ്ക്കറ്റ് ബോക്‌സുകൾ നിറച്ച ആദ്യ കണ്ടെയ്‌നറാണ് തമിഴ്‌നാട് ദേവസ്വം മന്ത്രിയും അയ്യപ്പ ഭക്തനുമായ പി കെ ശേഖർ ബാബു ചെന്നൈയിൽ ഫ്ലാഗ് ഓഫ് ചെയ്‌തത്.

തമിഴ്‌നാട് ദേവസ്വം കമ്മിഷണർ മുരളീധരൻ, ദേവസ്വത്തിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശേഷം ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തുമായി ഫോണിൽ ആശയ വിനിമയം നടത്തി. എല്ലാ മാസവും മുടക്കം വരുത്താതെ ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരുന്ന ദേവസ്വം മന്ത്രി ശേഖർ ബാബു അയ്യപ്പഭക്തർക്ക് വേണ്ട എല്ലാ സഹായവും ചെയ്യാമെന്ന് വാഗ്‌ദാനം നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു.

ശബരിമല അയ്യ ഭക്തർക്കായി നേരത്തെ ബിസ്ക്കറ്റ് സ്പോൺസർ ചെയ്‌ത ശബരി ഗ്രൂപ്പ് ചെയർമാൻ ശശികുമാർ നായരുടെയും തമിഴ്‌നാട് ദേവസ്വത്തിന്‍റെ കേരള ലെയ്‌സൺ ഓഫിസർ ഉണ്ണികൃഷ്‌ണന്‍റെയും കോ ഓർഡിനേഷനിലാണ് ബിസ്‌കറ്റുകൾ സന്നിധാനത്തേക്ക് എത്തിക്കുക. പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധ പോയിന്‍റുകളിലും സന്നിധാനം നടപ്പന്തലിലുമായി ദേവസ്വം ബോർഡിന്‍റെ ആഭിമുഖ്യത്തിൽ ഭക്തർക്ക് എല്ലാ ദിവസവും ബിസ്‌കറ്റും ഔഷധ കുടിവെളളവും വിതരണം ചെയ്യുന്നുണ്ട്.

Also Read: ശബരിമല മകരവിളക്ക്: ഒരുക്കങ്ങള്‍ വിലയിരുത്തി കലക്‌ടര്‍

അതേസമയം, ജനുവരി 15ന് ശബരിമലയില്‍ മകരവിളക്ക് മഹോത്സവം നടക്കാനിരിക്കെ ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ല കലക്‌ടര്‍ എ ഷിബു. മകരജ്യോതി വ്യൂ പോയിന്‍റുകളിലും അപകടസാധ്യത കൂടിയ മേഖലകളിലും ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് കലക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.