ETV Bharat / state

യുവതിക്കൊപ്പം ലോഡ്‌ജിൽ മുറിയെടുത്ത യുവാവ് തൂങ്ങി മരിച്ച നിലയിൽ; യുവതി കസ്റ്റഡിയിൽ - ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ യുവാവ്

കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശി ശ്രീജിത്താണ് (31) മരിച്ചത്. ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

suicide in pathanamthitta  suicide case  crime news in pathanamthitta  pathanamthitta latest news  ലോഡ്‌ജിൽ ആത്മഹത്യ  ലോഡ്‌ജിനുള്ളിൽ തൂങ്ങി മരിച്ചു  യുവാവ് ലോഡ്‌ജിൽ ആത്മഹത്യ ചെയ്‌തു  യുവാവ് ആത്മഹത്യ ചെയ്‌തു യപവതി കസ്റ്റഡിയിൽ  ലോഡ്‌ജിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ  ജനൽ കമ്പിയില്‍ തൂങ്ങിയ നിലയിൽ  കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം  ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ യുവാവ്  യുവാവ് തൂങ്ങി മരിച്ച നിലയിൽ
യുവാവ് തൂങ്ങി മരിച്ച നിലയിൽ
author img

By

Published : Dec 13, 2022, 1:23 PM IST

പത്തനംതിട്ട: അടൂർ നഗരത്തിലെ ലോഡ്‌ജിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ഒപ്പമുണ്ടായിരുന്ന യുവതിയെ അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശി ശ്രീജിത്താണ് (31) മരിച്ചത്.

അടൂര്‍ കെഎസ്‌ആര്‍ടിസി ജംഗ്ഷനിലുള്ള ലോഡ്‌ജിലെ 107-ാം നമ്പർ മുറിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ലോഡ്‌ജിന്‍റെ ജനൽ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയായ യുവതിയുടെ ചെവിയില്‍ നിന്ന് രക്തമൊലിക്കുന്ന നിലയിലായിരുന്നു.

മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡിസംബർ 11ന് രാവിലെ 10നാണ് ഇരുവരും ഇവിടെ റൂം എടുത്തത്. ഇതേ ദിവസം തന്നെ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളുടെ പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി ഇവരുടെ മുറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജരെത്തി നോക്കിയപ്പോഴാണ് റൂമിലെ ജനാലയില്‍ ഒരു ഷാളില്‍ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Also read: യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.