പത്തനംതിട്ട: ജില്ലയില്‍ അനധികൃതമായി മണ്ണ്, മണല്‍, പാറ, മറ്റ് ക്രഷർ ഉത്‌പന്നങ്ങൾ കടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. അനുമതിയില്ലാതെ മണ്ണ് കടത്തിയതിന് ഒരു ജെസിബിയും മൂന്ന് ടിപ്പറുകളും പിടിച്ചെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌ഫി പി.ആർ ജോസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 103 പേർക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയതായും പൊലീസ് മേധാവി അറിയിച്ചു.