ETV Bharat / state

ഗാനഗന്ധ൪വന്‍ 84ന്‍റെ നിറവില്‍ ; ശബരിമലയിൽ പ്രത്യേക വഴിപാടുകൾ

K J Yesudas birthday : ഗാനഗന്ധ൪വ൯ യേശുദാസിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മംഗളാശംസകൾ നേർന്നു. അദ്ദേഹത്തിനായി പ്രത്യേക വഴിപാടുകളും.

കെ ജെ യേശുദാസ്  ശബരിമല  K J Yesudas birthday  Sabarimala
K J Yesudas 84th birthday: Special offerings performed
author img

By ETV Bharat Kerala Team

Published : Jan 12, 2024, 7:48 PM IST

പിറന്നാൾ ദിനത്തിൽ യേശുദാസിന് ശബരിമലയിൽ പ്രത്യേക വഴിപാടുകൾ

പത്തനംതിട്ട : ആറുപതിറ്റാണ്ടിലേറെയായി മലയാളികൾ നെഞ്ചിലേറ്റുന്ന സ്വരമാധുരിക്കുടമയായ യേശുദാസ് 84ന്‍റെ നിറവിലാണ്(K J Yesudas birthday). ജന്മനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം നാളിൽ അദ്ദേഹത്തിനായി അയ്യപ്പസന്നിധിയിൽ നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടന്നു (Offerings at Sabarimala for K J Yesudas). ഗണപതിഹോമം, നെയ്യഭിഷേകം, സഹസ്ര നാമാർച്ചന, ശനിദോഷനിവാരണത്തിനായി നീരാഞ്ജനം എന്നീ വഴിപാടുകളാണ് നടത്തിയത്.

'ഡോ.കെ.ജെ യേശുദാസ്, ഉത്രാടം നക്ഷത്രം' എന്ന പേരിലാണ് അയ്യപ്പന് വഴിപാടുകൾ സമർപ്പിച്ചത്. പുല൪ച്ചെ 3.15 ന് ഗണപതിഹോമവും രാവിലെ ഏഴിന് മു൯പായി നെയ്യഭിഷേകവും നടത്തി. 7.30 ന് ഉഷപൂജയ്‌ക്കൊപ്പം സഹസ്രനാമാ൪ച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തി.

ശതാഭിഷിക്തനായ ഗാനഗന്ധർവന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ (Travancore Devaswom Board) നേതൃത്വത്തിലാണ് ജന്മനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ കലിയുഗ വരദനായ അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകൾ നടത്തിയത്. എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതം, ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേ൪ന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക വഴിപാടുകൾ പൂ൪ത്തിയാക്കി. ശബരിമല അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഒ ജി ബിജുവിന്‍റെ ചുമതലയിലാണ് വഴിപാടുകൾ നടന്നത്.

വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം ഏ൪പ്പെടുത്തിയിട്ടുണ്ട്. ശബരിമല (Sabarimala temple) അയ്യപ്പസുപ്രഭാതവും ഉറക്കുന്ന ഹരിവരാസന സങ്കീ൪ത്തനവും ശബരിമലയിൽ പൊഴിയുന്നത് ഗാനഗന്ധർവന്‍റെ സ്വരമാധുരിയിലാണ്. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള ഹരിവരാസനം പുരസ്‌കാരത്തിന്‍റെ ആദ്യ സ്വീകർത്താവ് കൂടിയാണ് യേശുദാസ്.

Also read:ഗന്ധർവന് ശതാഭിഷേകം, ശിഷ്യന്‍റെ കണ്ണീർ ഒഴുകിയ ദാസേട്ടന്‍റെ നെഞ്ചകം ; ഗുരുവിനെ കുറിച്ച് സുദീപ് കുമാര്‍

അയ്യപ്പ ഭക്തർക്ക് ഭാഷാഭേദമന്യേ നൂറുകണക്കിന് കീർത്തനങ്ങൾ പകർന്നുനൽകിയ യേശുദാസിന് ദീർഘായുസും ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹത്തിന് എല്ലാവിധ ജൻമദിനാശംസകളും നേരുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞിരുന്നു. വഴിപാടുകൾ നടത്തുമെന്നും പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം നടത്തിയതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് നേരത്തേ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.