പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പാളിനെതിരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണി മുദ്രാവാക്യം. കയ്യും കാലും തലയും വെട്ടുമെന്നായിരുന്നു ഭീഷണി മുദ്രാവാക്യം. അടുത്തിടെ കോളജിലെ സ്‌റ്റുഡൻസ് സെന്‍റര്‍ ക്ലാസ് മുറിയാക്കുകയും, വനിതാഹോസ്‌റ്റലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു.
ഇതാണ് എസ്‌എഫ്‌ഐയെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയില്‍ വനിതാപ്രവര്‍ത്തകരാണ് പ്രിന്‍സിപ്പാളിന്‍റെ കയ്യും കാലും തലയും വെട്ടുമെന്ന് ഭീഷണി മുഴക്കി മുദ്രാവാക്യം വിളിച്ചത്.
അതേസമയം സാധാരണ വിളിക്കാറുള്ള മുദ്രാവാക്യമാണ് വിളിച്ചതെന്നും ഹോസ്‌റ്റലിലെ നിയന്ത്രണങ്ങള്‍ക്കെതിരെ എസ്‌എഫ്‌ഐയ്‌ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും എസ്‌എഫ്‌ഐ നേതാക്കള്‍ പ്രതികരിച്ചു.