ETV Bharat / state

ശബരിമലയില്‍ മുന്‍കരുതല്‍ ; വെള്ളിയാഴ്ച വരെ ശക്തമായ സുരക്ഷ - സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എ ശ്രീനിവാസ്

ശബരിമലയില്‍ വെള്ളിയാഴ്ച നടയടക്കുന്നത് വരെ സുരക്ഷ ശക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങള്‍ ഭക്തരെ ബാധിക്കില്ലെന്ന് സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എ ശ്രീനിവാസ് അറിയിച്ചു

ശബരിമലയില്‍ വെള്ളിയാഴ്ച മുതല്‍ അതീവ സുരക്ഷാ നിയന്ത്രണം  security at sannidhanam strengthened  സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എ ശ്രീനിവാസ്  ശബരിമല ലേറ്റസ്റ്റ്
ശബരിമലയില്‍ വെള്ളിയാഴ്ച മുതല്‍ അതീവ സുരക്ഷാ നിയന്ത്രണം
author img

By

Published : Dec 5, 2019, 8:19 PM IST

Updated : Dec 5, 2019, 8:45 PM IST

ശബരിമല: മുന്‍കരുതലിന്‍റെ ഭാഗമായി ശബരിമല സന്നിധാനത്ത് വെള്ളിയാഴ്ച രാത്രി നടയടക്കും വരെ സുരക്ഷ ശക്തമാക്കി. സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.ദേവസ്വം ആചാരങ്ങളെ ബാധിക്കാത്ത വിധമാണ് നിയന്ത്രണം. ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും ഭംഗമില്ലാത്ത രീതിയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ മുന്‍കരുതല്‍ ; വെള്ളിയാഴ്ച വരെ ശക്തമായ സുരക്ഷ

വെള്ളിയാഴ്ച മുതല്‍ സന്നിധാനത്ത് ഹൈപോയിന്‍റ് ബൈനോക്കുലര്‍ മോണിറ്ററിംഗ് ഉണ്ടാവും. വ്യാഴാഴ്ച രാത്രി നട അടച്ച ശേഷം സോപാനത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് വെള്ളം സംഭരിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും പൊലീസിനെ വിന്യസിക്കും. എല്ലായിടത്തും ഫയര്‍ഫോഴ്സിന്‍റെയും ബോംബ് സ്‌ക്വാഡിന്‍റേയും പ്രത്യേക പരിശോധന ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സേവനത്തിന് മതിയായ ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പാക്കും. പമ്പയില്‍ ട്രാക്ടറുകള്‍ പരിശോധിക്കുന്നത് തുടരുമെന്നും സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് പറഞ്ഞു.

ഭക്തര്‍ക്കും ജീവനക്കാര്‍ക്കുമുള്ള നിര്‍ദേശങ്ങള്‍

  • നടപ്പന്തല്‍ അവസാനം മുതല്‍ മാളികപ്പുറത്ത് നിന്ന് ഇറങ്ങും വരെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം.
  • വെള്ളിയാഴ്ച പതിനെട്ടാംപടി കയറുന്നവരെ സോപാനത്തിന്‍റെ ഇടതുവശത്ത് നെയ്‌ത്തേങ്ങ ഉടക്കാന്‍ അനുവദിക്കില്ല.
  • ഭക്തര്‍ മാളികപ്പുറത്തേക്ക് പോകുന്ന വഴിയിലുള്ള നെയ്‌തോണിയില്‍ വേണം നെയ്‌തേങ്ങ ഉടക്കാന്‍
  • എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം.

മുന്‍കരുതലിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത്  വെള്ളിയാഴ്ച  രാത്രി നടയടക്കും വരെ കൂടുതല്‍ സുരക്ഷാ ക്രമീകരണം നിലവില്‍ വന്നു. സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

വി.ഒ

 ദേവസ്വം ആചാരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കും നിയന്ത്രണം. വി.വി.ഐ.പി ദര്‍ശനത്തിനു അനുവദിക്കില്ല. ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും ഭംഗമില്ലാത്ത രീതിയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും. നാളെ പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്ത്തേങ്ങ ഉടയ്ക്കുന്നതിന് അനുവദിക്കില്ല. മാളികപ്പുറത്തേക്ക് പോകുന്ന വഴിയില്‍ നെയ്ത്തോണിയില്‍ നെയ്ത്തേങ്ങ ഉടയ്ക്കാം.
സന്നിധാനത്ത് ഹൈപോയിന്റ് ബൈനോക്കുലര്‍ മോണിറ്ററിംഗ് ഉണ്ടാവും.  വ്യാഴാഴ്ച രാത്രി നട അടച്ച ശേഷം സോപാനത്ത് കര്‍ശനമായി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തും.

ബൈറ്റ്

ഡോ. എ. ശ്രീനിവാസ്
(സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍) 

 സന്നിധാനത്ത് വെള്ളം സംഭരിച്ച എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കും. എല്ലായിടത്തും ഫയര്‍ഫോഴ്സിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പ്രത്യേക പരിശോധന ഉണ്ടായിരിക്കും.    
സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സേവനത്തിന് മതിയായ ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പാക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാനും നിർദേശം നൽകി. ട്രാക്ടറുകള്‍ പമ്പയില്‍ പരിശോധിക്കുന്നത് തുടരും. 
നടപ്പന്തല്‍ അവസാനം മുതല്‍ മാളികപ്പുറത്ത് നിന്ന് ഇറങ്ങും വരെ
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും നിർദേശമുണ്ട്.

ETV BHARAT SANNIDHANAM

Regards,

JITHIN JOSEPH
ETV BHARAT SANNIDHANAM BUREAU
MOB- 9947782520
Last Updated : Dec 5, 2019, 8:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.