ETV Bharat / state

സ്വാമി അയ്യപ്പൻ, സന്നിധാനം പി.ഒ, 689713 .. സന്നിധാനത്തെ പോസ്റ്റ് ഓഫിസ് അറുപതാം വയസിലേക്ക് - ശബരിമല പോസ്റ്റ് ഓഫിസ് പ്രത്യേകതകൾ

1963 ൽ പോസ്റ്റ് ഓഫിസും 1974 ൽ പതിനെട്ടാംപടി ആലേഖനം ചെയ്‌തിട്ടുള്ള സീലും നിലവിൽ വന്നു. രാജ്യത്തിന്‍റെ ഏത് പോസ്റ്റ് ഓഫിസിൽ നിന്നും ഓൺലൈനായി പ്രസാദം ബുക്ക് ചെയ്യാം. പരമാവധി ഏഴ് ദിവസത്തിനുള്ളിൽ സ്‌പീഡ് പോസ്റ്റിൽ പ്രസാദം വീട്ടിലെത്തും.

sannidhanam post office sabarimala  sannidhanam post office  sabarimala  sannidhanam  സന്നിധാനം  ശബരിമല  ശബരിമല തീർഥാടനം  ശബരിമല പോസ്റ്റ് ഓഫിസ്  സന്നിധാനം പോസ്റ്റ് ഓഫിസ്  തപാൽ പ്രസാദ വിതരണം ശബരിമല  ശബരിമല പ്രസാദ വിതരണ കിറ്റുകൾ  ശബരിമല പോസ്റ്റ് ഓഫിസ് പ്രത്യേകതകൾ  സന്നിധാനത്തെ പോസ്റ്റ് ഓഫിസ്
സന്നിധാനത്തെ പോസ്റ്റ് ഓഫിസ്
author img

By

Published : Dec 5, 2022, 4:09 PM IST

പത്തനംതിട്ട: സ്വാമി അയ്യപ്പൻ, സന്നിധാനം പി.ഒ, 689713 എന്ന 1963ല്‍ ആരംഭിച്ച ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫിസ് 60-ാം വയസിലേക്ക്. വർഷത്തിൽ മൂന്ന് മാസം മാത്രം പ്രവർത്തിക്കുന്ന ഈ പോസ്റ്റ് ഓഫിസിന് നിരവധി പ്രത്യേകതകളാണുള്ളത്. പതിനെട്ടാം പടിയും അയ്യപ്പ മുദ്രയുമുള്ള സീൽ, പ്രത്യേകം സ്റ്റാമ്പ്, സ്വന്തമായി പിൻകോഡ് തുടങ്ങിയവയെല്ലാം സന്നിധാനത്തെ ഈ പോസ്റ്റ് ഓഫിസിന് മാത്രം സ്വന്തമാണ്.

അറുപതാം വയസിലേക്ക് സന്നിധാനത്തെ പോസ്റ്റ് ഓഫിസ്

പ്രിയപ്പെട്ടവർക്ക് അയ്യപ്പമുദ്ര പതിച്ച കത്തുകളും മണി ഓർഡറുകളും അയക്കുന്നതിന് ദിനംപ്രതി നൂറു കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. മണ്ഡല മകരവിളക്ക് ആരംഭിച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച (ഡിസംബർ 2) വരെ 6000 പോസ്റ്റ് കാർഡുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും അയച്ചത്. 1963 ൽ പോസ്റ്റ് ഓഫിസും 1974 ൽ പതിനെട്ടാംപടി ആലേഖനം ചെയ്‌തിട്ടുള്ള സീലും നിലവിൽ വന്നു.

പ്രസാദം തപാലില്‍: തപാൽ പ്രസാദ വിതരണം പുനരാരംഭിച്ചതോടെ കഴിഞ്ഞ 15 ദിവസത്തിനകം 208 ഓർഡറുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്നിധാനം പോസ്റ്റ് ഓഫീസിന് ലഭിച്ചത്. ഇതുവഴി 1,34,800 രൂപ സമാഹരിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് തപാൽ പ്രസാദ വിതരണത്തിലൂടെ രണ്ടരക്കോടി രൂപയുടെ വരുമാനമാണ് പോസ്റ്റ് ഓഫിസും ദേവസ്വം ബോർഡും സമാഹരിച്ചത്.

സ്‌പീഡ് പോസ്റ്റ് വഴി വീട്ടിലെത്തും: 520 രൂപ കിറ്റിൽ ഒരു അരവണയും, 960 രൂപ കിറ്റിൽ നാല് അരവണയും, 1760 രൂപ കിറ്റിൽ 10 അരവണയും ഉണ്ടാകും. കൂടാതെ, എല്ലാ കിറ്റിലും നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി എന്നിവയും പ്രത്യേകം പാക്ക് ചെയ്യും. രാജ്യത്തിന്‍റെ ഏത് പോസ്റ്റ് ഓഫിസിൽ നിന്നും ഓൺലൈനായി പ്രസാദം ബുക്ക് ചെയ്യാം. പരമാവധി ഏഴ് ദിവസത്തിനുള്ളിൽ സ്‌പീഡ് പോസ്റ്റിൽ പ്രസാദം വീട്ടിലെത്തും.

പ്രേമലേഖനം മുതൽ കല്യാണക്കുറിവരെ: ഓൺലൈൻ പ്രസാദ വിതരണത്തിന് പുറമെ സന്നിധാനത്തെ പോസ്റ്റ് ഓഫിസിൽ സ്വാമി അയ്യപ്പന് എത്തുന്ന കത്തുകളും 'കൈകാര്യം' ചെയ്യണം. പ്രേമലേഖനം, ഗൃഹപ്രവേശം, കല്യാണം തുടങ്ങി വിശേഷ ചടങ്ങുകളുടെ ആദ്യ ക്ഷണം വരെ അയ്യപ്പനാണ് അയക്കുന്നത്. അയ്യപ്പൻ്റെ പേരു വച്ച് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് ഭക്തർ അയക്കുന്ന ഈ കത്തുകൾ അയ്യപ്പന് മുന്നിൽ സമർപ്പിച്ച ശേഷം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർക്ക് കൈമാറുകയാണ് പതിവ്.

പ്രിയപ്പെട്ടവർക്ക് അയ്യപ്പമുദ്ര പതിച്ച കത്തുകളും മണിയോഡറുകളും അയക്കുന്നതിന് ദിനംപ്രതി നൂറു കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്. മണ്ഡല മകരവിളക്ക് ആരംഭിച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച (ഡിസംബർ 2) വരെ 6000 പോസ്റ്റ് കാർഡുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും അയച്ചത്.

Also read: 'ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്', 20 വര്‍ഷത്തിലേറെയായി സന്നിധാനത്ത് മുഴങ്ങുന്ന ശബ്ദത്തിന് പിന്നിലുള്ളവര്‍ ഇവിടെയുണ്ട്…

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.