പത്തനംതിട്ട: യുവതി പ്രവേശന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ജനുവരി രണ്ടിന് ശബരിമലയിലെത്തുമെന്ന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്‌മ. കൂട്ടായ്‌മയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെയും ദേവസ്വം വകുപ്പ് മന്ത്രിയെയും പോസ്റ്റിൽ വിമർശിക്കുന്നുണ്ട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്ക് എന്തു കാര്യം എന്ന് പറഞ്ഞ കടകംപളളി മന്ത്രിയും നവോത്ഥാനത്തിന്റെ കാവല്ക്കാരനായ പിണറായി വിജയൻ മന്ത്രിയും സാധാരണ വിശ്വാസികളെയും അവിടെ കയറ്റില്ല എന്നാണോ??പ്രായ പരിശോധന നടത്താൻ സർക്കാർ നിയമിച്ച പൊലീസുകാർ തങ്ങളുടെ പണി തുടരട്ടെ. ഈയൊരു സാഹചര്യത്തിൽ നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനുവരി രണ്ടിന് ശബരിമലയിലേക്ക് സ്ത്രീകൾ സംഘടിച്ച് പോകുന്നുണ്ട്.സ്ത്രീ പക്ഷ കൂട്ടായ്മയെ പോലീസ് തടഞ്ഞാൽ കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമുണ്ടാകില്ല.