പത്തനംതിട്ട : ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്‌താക്ഷേത്രനട തുറന്നു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഭക്തർക്കായി നട തുറന്നത്. പൂജ കഴിഞ്ഞ് രാത്രി 9 മണിക്ക് ക്ഷേത്രം അടയ്ക്കും.വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്.
ALSO READ: 'നോണ്‍ ഹലാല്‍' ബോര്‍ഡുവച്ചതിന് ആക്രമിച്ചെന്ന വ്യാജ പരാതി ; തുഷാരയടക്കമുള്ളവരെ ഇന്ന് ഹാജരാക്കും
ഭക്തർ പൂർണമായും വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത ആര്‍ടിപിസിആര്‍ റിപ്പോർട്ട് ഹാജരാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
രണ്ട് മാസത്തെ തീർത്ഥാടന കാലയളവിനായി നവംബർ 15നാണ് ക്ഷേത്രം തുറക്കുക. കേരളത്തിൽ ചൊവ്വാഴ്‌ച 6,444 പുതിയ കോവിഡ് കേസുകളും 45 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്.