ETV Bharat / state

ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

author img

By

Published : Oct 18, 2022, 7:41 AM IST

പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന കൃതികേഷ് വര്‍മയും പൗര്‍ണമി ജി വര്‍മയുമാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്ക് എടുക്കുക

sabarimala  new head priest  Thula masam poojas  chief priest  Melsanthi  ശബരിമല നട തുറന്നു  മേൽശാന്തി നറുക്കെടുപ്പ് ഇന്ന്  ഉഷപൂജ  ശബരിമല മാളികപ്പുറം പുതിയ മേല്‍ശാന്തി  ശബരിമല  മാളികപ്പുറം
ശബരിമല നട തുറന്നു; മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

പത്തനംതിട്ട : ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. രാവിലെ 7.30ന് ഉഷപൂജയ്ക്ക് ശേഷമാണ് നറുക്കെടുപ്പ്.10 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.

എട്ട് പേര്‍ മാളികപ്പുറം മേല്‍ശാന്തി ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന കുട്ടികളായ കൃതികേഷ് വര്‍മയും പൗര്‍ണമി ജി വര്‍മയുമാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്ക് എടുക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പിഎം തങ്കപ്പന്‍, ദേവസ്വം കമ്മിഷണര്‍ ബിഎസ് പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ്, നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട. ജസ്‌റ്റിസ് ആര്‍ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.

തുലാം ഒന്നായ ഇന്ന്(18-10-2022) പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്നു. തുടര്‍ന്ന് നിര്‍മാല്യവും പതിവ് അഭിഷേകവും മഹാഗണപതിഹോമവും നടന്നു. പുലര്‍ച്ചെ 5.30 മുതല്‍ നെയ്യഭിഷേകം ആരംഭിച്ചു.

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നലെ(17-10-2022) വൈകുന്നേരം 5 മണിക്കാണ് തുറന്നത്. തന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.

ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം നല്‍കി. ഇന്നലെ പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. രാത്രി 9.50 ന് ഹരിവരാസനം പാടി 10 മണിക്ക് നട അടച്ചു. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്‌ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.

Read more: മേൽശാന്തിമാരുടെ നറുക്കെടുപ്പ്: കൃത്തികേശും പൗർണമിയും ശബരിമലയിലേക്ക് തിരിച്ചു

ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.25 നാണ് ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍. അന്ന് രാത്രി 10 മണിക്ക് നട അടച്ചാല്‍ പിന്നെ മണ്ഡലകാല മഹോത്സവത്തിനായി നവംബര്‍ 16 ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.