ETV Bharat / state

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു - ശബരിമല വാർത്തകൾ

19 ന് രാത്രി 10 മണിക്ക് ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട അടയ്ക്കും.

SABARIMALA TEMPLE  SABARIMALA TEMPLE OPENED FOR IDAVAMAASA POOJA  ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  ശബരിമല നട തുറന്നു  ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രനട തുറന്നു  ശബരിമല വാർത്തകൾ  IDAVAMASA POOJA SABARIMALA
ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
author img

By

Published : May 14, 2022, 7:49 PM IST

പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്‌ത ക്ഷേത്രനട തുറന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങള്‍ തെളിയിച്ചു.

തുടർന്ന് ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്കുകൾ തെളിച്ചു. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദവും വിതരണം ചെയ്തു. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. രാത്രി 7.30ന് ഹരിവരാസനം പാടി തിരുനട അടച്ചു.

ഇടവം ഒന്നായ നാളെ (15.5.2022) പുലര്‍ച്ചെ 5 മണിക്ക് നടതുറക്കും. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും മഹാഗണപതി ഹോമവും നടക്കും. ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും ഉണ്ടാകും. 19ന് രാത്രി 10 മണിക്ക് ഇടവമാസപൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര തിരുനട അടയ്ക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.