ETV Bharat / state

ശബരിമല നട 16 ന് തുറക്കും - ശബരിമല

പ്രവേശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

sabarimala temple to open on july16  covid restrictions  sabarimala  ശബരിമല നട 16 ന് തുറക്കും  വെര്‍ച്വല്‍ ക്യൂബുക്കിംഗ് സംവിധാനം  ശബരിമല  കൊവിഡ് നിയന്ത്രണങ്ങൾ
ശബരിമല നട 16 ന് തുറക്കും
author img

By

Published : Jul 11, 2021, 10:19 AM IST

പത്തനംതിട്ട: കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ജൂലൈ 16 ന് തുറക്കും. ഇത്തവണ മാസപൂജയ്ക്ക് നിയന്ത്രണങ്ങളോടെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. ഒരു ദിവസം 5000 ഭക്തരെ അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം. 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും വാക്സിനേഷന്‍ എടുത്തവര്‍ക്കും ദര്‍ശനത്തിന് അനുമതി ലഭിക്കും.

നിലയ്ക്കലില്‍ കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം ഭക്തര്‍ക്ക് ക്ഷേത്രത്തിൽ പ്രവേശനം നല്‍കിയിരുന്നില്ല. ജൂലൈ 17 മുതൽ ഭക്തർക്ക് പ്രവേശനം നൽകും. 21നാണ് നട അടയ്ക്കുന്നത്.

Also read: ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചെന്ന് പരാതി; അധ്യാപകന് സസ്പെൻഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.