ETV Bharat / state

ശബരിമല സുരക്ഷയ്‌ക്കായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് എത്തി; ഡ്യൂട്ടിയില്‍ പരിസര ശുചിത്വ ബോധവത്‌ക്കരണവും - പത്തനംതിട്ട

ശബരിമല സുരക്ഷയ്‌ക്കായി 1335 പൊലീസുകാരടങ്ങിയ മൂന്നാം ബാച്ച് ചുമതലയേറ്റു, ഡ്യൂട്ടിയില്‍ സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ഭക്തരെ ബോധവല്‍ക്കരണവും

Sabarimala  Sabarimala security  Third batch  take charge  Environmental hygiene  police officers  ശബിമല  സുരക്ഷ  പൊലീസ്  മൂന്നാം ബാച്ച്  ഡ്യൂട്ടി  പരിസര ശുചിത്വ  പത്തനംതിട്ട  പൊലീസ്
ശബിമല സുരക്ഷയ്‌ക്കായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് എത്തി; ഡ്യൂട്ടിയില്‍ പരിസര ശുചിത്വ ബോധവല്‍കരണവും
author img

By

Published : Dec 7, 2022, 5:50 PM IST

പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ഇന്ന് ചുമതലയേറ്റു. പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു. അയ്യപ്പഭക്തന്മാരുടെ സുഗമമായ ദര്‍ശനം, സുരക്ഷ എന്നീ കാര്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കി വേണം പ്രവര്‍ത്തിക്കാനെന്ന് ശബരിമല പൊലീസ് സ്‌പെഷ്യല്‍ ഓഫിസര്‍ (എസ്.ഒ.) ഹരിശ്ചന്ദ്ര നായിക് ഇവര്‍ക്ക് നിര്‍ദേശം നല്‍കി.

ശബരിമല സുരക്ഷയ്‌ക്കായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് എത്തി

ഇക്കാര്യങ്ങള്‍ക്ക് പുറമെ പുണ്യം പൂങ്കാവനം ഉദ്യമത്തില്‍ പങ്കാളികളാകണമെന്നും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ഭക്തരെ ബോധവത്‌ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം എന്നിവിടങ്ങളിലും പുണ്യം പൂങ്കാവനം പദ്ധതിയുടെ നടത്തിപ്പിനുമായി സംഘങ്ങളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

അസി. സ്‌പെഷ്യല്‍ ഓഫിസര്‍ ആര്‍. ശ്രീകുമാര്‍, ഒമ്പത് ഡിവൈഎസ്‌പിമാര്‍, 33 സിഐമാര്‍, 93 എസ്.ഐ/എ.എസ്.ഐ, 1200 സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1335 പൊലീസുകാരെയാണ് ശബരിമലയിലെ സേവനത്തിനായി നിയോഗിച്ചത്. പത്ത് ദിവസമാണ് ശബരിമലയില്‍ പുതിയതായി നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചുമതല. എന്‍ഡിആര്‍എഫ്, ആര്‍എഎഫ്, മറ്റു സംസ്ഥാനങ്ങളിലെ പൊലീസുകാര്‍, വിവിധ സുരക്ഷ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.