ETV Bharat / state

Sabarimala | ശബരിമല : ഓമല്ലൂര്‍, കൈപ്പട്ടൂര്‍, കോന്നി റോഡുകളിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു

ശക്തമായ മഴയെ (Kerala Heavy Rain) തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ശബരിമലയിലേക്കുള്‍പ്പടെയുള്ള (sabarimala) പല റോഡുകളും വെള്ളത്തില്‍ മുങ്ങിയിരുന്നു

author img

By

Published : Nov 18, 2021, 9:19 PM IST

പത്തനംതിട്ട : സംസ്ഥാനത്ത് മഴ ശക്തമായതിനെ (Heavy rain) തുടര്‍ന്ന് ശബരിമലയിലേക്കുള്ള (sabarimala) പല റോഡുകളിലും ഗതാഗത തടസം (traffic jam) തുടരുകയാണ്. യാത്രാപ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി ചില റോഡുകളില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതായി പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പന്തളം-ഓമല്ലൂര്‍ റോഡ്, പന്തളം-കൈപ്പട്ടൂര്‍ റോഡ്, കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ്‌ എന്നിവിടങ്ങളിലെ ഗതാഗതമാണ് പുതിയതായി പുനസ്ഥിപിച്ചത്.

മഴ കനത്ത സാഹചര്യത്തില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന്‌ വഴി തിരിച്ചുവിടുകയായിരുന്നു.അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലം അപ്രോച്ച് റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍ കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

Also Read: ഖത്തര്‍ ലോകകപ്പ് വേദിയില്‍ കൗതുകമാവാൻ ബേപ്പൂരിന്‍റെ സ്വന്തം ഉരു

അതേസമയം കൊച്ചാലുംമൂട്- പന്തളം റോഡില്‍ വെള്ളക്കെട്ട് മൂലം ഇപ്പോഴും സഞ്ചാരയോഗ്യമല്ല. ഈ റോഡില്‍ തടസമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലകടവ്-കുളനട-മെഴുവേലി-ഇലവുംതിട്ട- കോഴഞ്ചേരി-റാന്നി വഴിയും കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴിയും പോകാം. ഈ റോഡിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുന്‍രീതിയില്‍ സഞ്ചരിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.