ETV Bharat / state

ശബരിമല യുവതീപ്രവേശനം; നിലപാട് വ്യക്തമാക്കാതെ കടകംപള്ളി

മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ്  തന്‍റെയും എല്ലാ മന്ത്രിമാരുടെയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ സംശയം നല്ലതാണെന്ന മറുപടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രി നല്‍കിയത്.

ശബരിമല യുവതീപ്രവേശനം; മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് തന്‍റെയും നിലപാടെന്ന് കടകംപള്ളി സുരേന്ദ്രന്‍
author img

By

Published : Nov 17, 2019, 2:55 PM IST

Updated : Nov 17, 2019, 3:23 PM IST

ശബരിമല: യുവതീപ്രവേശനം സംബന്ധിച്ച സർക്കാർ നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് തന്‍റെയും എല്ലാ മന്ത്രിമാരുടെയും നിലപാട്. വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ സംശയം നല്ലതാണെന്ന മറുപടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രി നല്‍കിയത്. ശബരിമല സീസണിൽ പൂർത്തിയാക്കാനുള്ള പ്രവൃത്തികള്‍ രണ്ട് ദിവസത്തിനുളളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് അവലോകന യോഗം ചേര്‍ന്നു.

ശബരിമല യുവതീപ്രവേശനം; നിലപാട് വ്യക്തമാക്കാതെ കടകംപള്ളി

ആശങ്കകൾ ഒഴിഞ്ഞുള്ള ഒരു മണ്ഡല കാലമാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വരുമാനത്തിൽ ഉണ്ടായ കുറവ് ഉൾപ്പെടെ ദേവസ്വത്തിനുണ്ടായ നഷ്ടം നികത്താൻ ഭക്തർ സഹായിക്കുമെന്നാണ് വിശ്വാസമെന്നും കടകംപള്ളി പറഞ്ഞു. മാസ പൂജക്ക് സമാനമായി പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല സീസണിൽ നടത്തിയ ക്രമീകരണങ്ങൾ അവലോകനയോഗം വിശദമായി ചർച്ച ചെയ്തു. പൂർത്തിയാക്കാനുള്ള നിർമാണ പ്രവൃത്തികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ശബരിമലയിലേക്കുള്ള വെള്ളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബ് സ്ഥാപിക്കും. 33,000 പേർക്ക് ദേവസ്വവും രണ്ട് സ്വകാര്യ സംഘടനകളും അന്നദാനം നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ ബോർഡ് മറ്റ് നടപടികൾ സ്വീകരിക്കും. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടറെ നിയമിക്കാനും തീരുമാനമായി. നിലവിൽ നിലക്കലില്‍ നിന്ന് ടിക്കറ്റ് എടുത്ത ശേഷം ബസിൽ കയറുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. ഇത് ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് മാറ്റംവരുത്തുന്നത്. അംഗപരിമിതര്‍ക്കായി പ്രത്യേക സര്‍വീസുകളും ഇത്തവണ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Intro:ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സർക്കാർ നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് ഇപ്പോഴത്തേയും നിലപാട്. ശബരിമല സീസണിൽ പൂർത്തിയാക്കാനുള്ള പണികൾ രണ്ട് ദിവസത്തിനുളളിൽ പൂർത്തിയാക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.

Body:
ശബരിമല സീസണിന്റെ ഒരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന അവലോകന യോഗത്തിനു ശേഷo മാധ്യമങ്ങളെ കണ്ടപ്പോഴാണ് യുവതി പ്രവേശനം സംബന്ധിച്ച നിലപാട് ആവർത്തിച്ചത്. യുവതി പ്രവേശനം സംബന്ധിച്ച സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ഇത് തന്നെയാണ് തന്റെയും എല്ലാ മന്ത്രിമാരുടെയും നിലപാട്. യുവതി പ്രവേശനം വേണ്ട എന്ന നിലപാട് പറയാതെ പറയുകയാണ് മന്ത്രി ചെയ്തത്. വ്യക്തവരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ അല്പ്പം സംശയം നല്ലതാണ് എന്നാണ് മന്ത്രിയുടെ മറുപടി.

ബൈറ്റ്

ആശങ്കകൾ ഒഴിഞ്ഞുള്ള ഒരു മണ്ഡല കാലമാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഉണ്ടായ വരുമാനത്തിൽ കുറവ് ഉൾപ്പെടെ ദേവസ്വത്തിനുണ്ടായ നഷ്ടം നികത്താൻ ഭക്തർ സഹായിക്കുമെന്നാണ് വിശ്വാസമെന്നും കടകംപള്ളി പറഞ്ഞു. മാസ പൂജയ്ക്ക് സമാനമായി പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

ബൈറ്റ്

ശബരിമല സീസണിൽ നടത്തിയ ക്രമീകരണങ്ങൾ അവലോകനയോഗം വിശദമായി ചർച്ച ചെയ്തു. പൂർത്തിയാക്കാനുള്ള നിർമ്മാണ പ്രവർത്തികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ശബരിമലയിലേക്കുള്ള വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ പുതിയ ലാബ് സ്ഥാപിക്കും. 33000 പേർക്ക് ദേവസ്വവും രണ്ട് സ്വകാര്യ സംഘടനകളും അന്നദാനം നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ ബോർഡ് മറ്റ് നടപടികൾ സ്വീകരിക്കും. നിലയ്ക്കൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ ടി സി ബസിൽ കണ്ടക്ടറെ നിയമിക്കാനും തീരുമാനമായി. നിലവിൽ നിലയ്ക്കലിൽ നിന്ന് ടിക്കറ്റ് എടുത്ത ശേഷം ബസിൽ കയറുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. ഇത് ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് മാറ്റിയത്. ഇത് കൂടാതെ ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കുമായി പ്രത്യേകം ബസ് സർവീസ് നടത്താന്നും തീരുമാനമായി.

Conclusion:
Last Updated : Nov 17, 2019, 3:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.