ETV Bharat / state

Sabarimala: തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കും, ആരോഗ്യ വകുപ്പ് പൂർണ സജ്ജം: മന്ത്രി വീണ ജോര്‍ജ്

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കൊവിഡിന്‍റെ (Covid) പശ്ചാത്തലത്തിലും ശബരിമല തീര്‍ഥാടനം (sabarimala pilgrimage) ഏറ്റവും സുരക്ഷിതമാക്കുന്നതിനു വേണ്ടി സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി (health minister) വീണ ജോർജ് അറിയിച്ചു.

sabarimala pilgrimage  sabarimala news  sabarimala update  health minister veena george  health minister  veena george sabarimala  ശബരിമല വാർത്ത  ശബരിമല തീർഥാടനം  ആരോഗ്യ മന്ത്രി  വീണ ജോർജ്
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കും, ആരോഗ്യ വകുപ്പ് പൂർണ സജ്ജം: മന്ത്രി വീണ ജോര്‍ജ്
author img

By

Published : Nov 15, 2021, 7:58 PM IST

പത്തനംതിട്ട: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്‌ക്കൊപ്പം ശബരിമല (Sabarimala) തീര്‍ഥാടത്തിനെത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട കലക്‌ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അതിശക്തമായ മഴയുടെ സാഹചര്യത്തിലും കൊവിഡിന്‍റെ പശ്ചാത്തലത്തിലും ശബരിമല തീര്‍ഥാടനം ഏറ്റവും സുരക്ഷിതമാക്കുന്നതിനു വേണ്ടി സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടത്തിലും വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

വെള്ളക്കെട്ടുള്ള റോഡുകളിൽ യാത്ര നിയന്ത്രണം

ചില റോഡുകളിലെ പാച്ച്‌വര്‍ക്ക് ശക്തമായ മഴയില്‍ ഒലിച്ചു പോയ നിലയിലാണുള്ളത്. ചില റോഡുകളുടെ വശങ്ങള്‍ ഇടിഞ്ഞ സാഹചര്യവുമുണ്ട്. വെള്ളക്കെട്ട് ഉണ്ടായ റോഡുകളില്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കും, ആരോഗ്യ വകുപ്പ് പൂർണ സജ്ജം: മന്ത്രി വീണ ജോര്‍ജ്

പൊലീസ്, പിഡബ്ല്യുഡി, എന്‍എച്ച്, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി ചേര്‍ന്ന് ഗതാഗതം വഴിതിരിച്ച് വിടുന്നതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അടിയന്തരമായി അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് കൃത്യസമയത്ത് വഴി തിരിച്ചു വിടുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കുമെന്നും ശബരിമല പാതകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പൂർണ സജ്ജം

ശബരിമല തീര്‍ഥാടന കാലവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ചെയ്യുന്നതിന് ഉപരിയായി ആരോഗ്യ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്‍റിജന്‍ കിറ്റിന്‍റെ ലഭ്യത, ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ലാബിന്‍റെ പ്രവര്‍ത്തനം എന്നിവയും ഉറപ്പ് വരുത്തിയിട്ടുണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശബരിമല വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടന പാതയില്‍ ചിലയിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണ്. ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്ക് ശാരീരിക വിഷമതകള്‍ നേരിട്ടാല്‍ ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും ചികിത്സ ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.

Also Read: ഇനി ശരണമന്ത്ര മുഖരിതം, മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം; നാല് ദിവസം തീർഥാടകർക്ക് നിയന്ത്രണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.