ETV Bharat / state

Sabarimala pilgrimage| തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യവുമായി ശബരിമല - ശബരിമലയിലെ സൗകര്യങ്ങള്‍

Sabarimala pilgrimage Devotees| ശബരിമലയില്‍ എത്തുന്നവര്‍ക്ക് അധിക സൗകര്യം (Devotees more facilities) ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ല കലക്ടറുടെ ഉറപ്പ് (District Collector of Pathanamthitta)

Sabarimala  Sabarimala news  Sabarimala Pilgrimage  Pilgrimage to Sabarimala news  more facilities for ayyappa devotees  ayyappa devotees news  pathanamthitta collector  pathanamthitta collector Dr.Divya S ayyar  more facilities for ayyappa devotees  ayyappa devotees news  Ceremonies at Sabarimala today  Ceremonies at Sabarimala news  ശബരിമല  ശബരിമല വാർത്ത  ശബരിമല തീർഥാടനം  ശബരിമലയിൽ അധിക സൗകര്യങ്ങൾ  ശബരിമലയിൽ അധിക സൗകര്യങ്ങളൊരുക്കുമെന്ന് ജില്ല കലക്‌ടർ  പത്തനംതിട്ട കലക്‌ടർ  പത്തനംതിട്ട കലക്‌ടർ ഡോ. ദിവ്യ എസ്. അയ്യര്‍  നിലയ്‌ക്കൽ ബേസ്‌ ക്യാമ്പിൽ കൂടുതൽ സൗകര്യങ്ങൾ  പമ്പയിലും കൂടുതൽ സൗകര്യങ്ങളൊരുക്കി  ഇന്നത്തെ ശബരിമലയിലെ ചടങ്ങുകള്‍  ശബരിമലയിലെ ഇന്നത്തെ ചടങ്ങുകള്‍  ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഒരുങ്ങി  ശബരിമല തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ  ശബരിമല തീർഥാടന വാർത്ത
ശബരിമല തീർഥാടനം; അധിക സൗകര്യമൊരുക്കുമെന്ന് ജില്ല കലക്‌ടർ
author img

By

Published : Nov 19, 2021, 8:09 AM IST

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് (Sabarimala pilgrimage Devotees) ശുചിമുറികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അധിക സൗകര്യം ഉറപ്പാക്കുമെന്നും (Devotees more facilities) പത്തനംതിട്ട ജില്ല കലക്‌ടർ ഡോ. ദിവ്യ എസ്. അയ്യര്‍ (District Collector of Pathanamthitta). നിലയ്ക്കല്‍ ബേസ് ക്യാമ്പിലും പമ്പയിലും തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു ജില്ല കലക്‌ടർ. നിലവിലെ സ്ഥിതിയില്‍ തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

'വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു'

പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ എല്ലാ ശുചിമുറികളും നിലയ്ക്കലില്‍ 250 ശുചിമുറികളും തുറന്നിട്ടുണ്ട്. ഇവിടെയുള്ള കണ്ടെയ്‌നര്‍, സ്ഥിരം ശുചിമുറികളില്‍ കുറിച്ചുകൂടി തുറക്കാനുണ്ട്. അവയില്‍ ഉപയോഗ്യമായവ 24 മണിക്കൂറിനുള്ളില്‍ സജ്ജമാക്കും. ഇവിടങ്ങളിലെ ശുചിമുറികള്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരെ ഉപയോഗിച്ച് വൃത്തിയാക്കുന്നുണ്ട്. ഇതിനായി വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കലക്‌ടർ പറഞ്ഞു. തീര്‍ഥാടകര്‍ക്കുള്ള കുടിവെള്ള കിയോസ്‌ക്കുകളുടെ പ്രവര്‍ത്തനവും തൃപ്‌തികരമാണ്. \

നിലയ്ക്കലും പന്തളത്തും സ്പോട്ട് ബുക്കിംഗ് സജ്ജം

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്‌ത് ദര്‍ശനം നടത്താന്‍ കഴിയാത്തവര്‍ക്കായുള്ള സ്പോട്ട് ബുക്കിങ് നിലയ്ക്കലും പന്തളത്തും സജ്ജമായിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖ, രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് സ്പോട്ട് അഡ്‌മിഷന്‍ കൗണ്ടറില്‍ പരിശോധിക്കുന്നത്.

പമ്പാ സ്‌നാനം; മുഖ്യമന്ത്രിയുമായി വിലയിരുത്തും

തുടര്‍ച്ചയായി പെയ്‌ത കനത്ത മഴയും ന്യൂന മര്‍ദവും നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. നിലയ്ക്കല്‍ ബേസ് ക്യാമ്പിന് സമീപത്തിലെ റോഡിലെ വെള്ളക്കെട്ട് 48 മണിക്കൂറിനുള്ളില്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ ഭാഷകളിലായുള്ള സൈന്‍ ബോഡുകള്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ പാര്‍ക്കിംഗ് മേഖല തിരിച്ചറിയുന്നതിനായി സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. പമ്പാ സ്‌നാനം സംബന്ധിച്ച് നിലവിലത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയുമായി വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കും. ന്യൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പമ്പയില്‍ ബാരിക്കേഡ് നിര്‍മ്മിക്കും. ഇവിടെ സ്വീവേജ് പൈപ്പ് ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.

നുണങ്ങാറില്‍ പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അനുസരിക്കും. ഇറിഗേഷന്‍, പി.ഡബ്യു.ഡി ബ്രിഡ്‌ജസുമായി കൂടിയാലോചിച്ച് ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്‌തിട്ടുണ്ട്. എ.ടി.എം, മൊബൈല്‍ കവറേജ് എന്നിവ ഉടന്‍ തന്നെ ബന്ധപ്പെട്ട വിഭാഗം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്‌ടർ പറഞ്ഞു.

നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മാലിന്യ നിര്‍മാജന സംവിധാനങ്ങള്‍, നിലയ്ക്കലില്‍ ആരംഭിച്ച സ്പോട്ട് ബുക്കിംഗ് കേന്ദ്രം, ആരോഗ്യവകുപ്പ് ക്രമീകരണം, നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍, കുടിവെള്ള വിതരണം, സുരക്ഷ ക്രമീകരണം, വിവിധ വകുപ്പുകളുടെ ക്രമീകരണം, പമ്പ ത്രിവേണി, ഷവര്‍ ബാത്ത് കേന്ദ്രം, കുളികടവുകളിലെ ക്രമീകരണം, നുണങ്ങാര്‍ എന്നിവിടങ്ങളിലെത്തി ജില്ല കലക്‌ടർ സ്ഥിതിഗതികള്‍ വിലയിരുത്തി.

ശബരിമലയിലെ ഇന്നത്തെ (19.11.2021) ചടങ്ങുകള്‍

  • പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ
  • 4 മണിക്ക് തിരുനട തുറക്കല്‍
  • 4.05 ന് അഭിഷേകം
  • 4.30 ന് ഗണപതി ഹോമം
  • 5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
  • 7.30 ന് ഉഷപൂജ
  • 8 മണി മുതല്‍ ഉദയാസ്‌തമന പൂജ
  • 11.30ന് 25 കലശാഭിഷേകം
  • തുടര്‍ന്ന് കളഭാഭിഷേകം
  • 12 ന് ഉച്ചപൂജ
  • 1 മണിക്ക് നട അടയ്ക്കല്‍
  • 4 മണിക്ക് ക്ഷേത്രനട തുറക്കും
  • 6.30 ന് ദീപാരാധന
  • 7 മണിക്ക് പടിപൂജ
  • 9 മണിക്ക് അത്താഴപൂജ
  • 9.50 ന് ഹരിവരാസനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും

READ MORE: Sabarimala |പൂങ്കാവനത്തിൽ ഭക്തിയുടെ കളഭസുഗന്ധമായി യുവശ്രീയുടെ സംഗീതാര്‍ച്ചന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.