പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലെങ്കിലും എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് അവസരം നല്‍കും. എരുമേലിയിലും പത്തനംതിട്ടയിലും സ്‌പോട് ബുക്കിങ് കേന്ദ്രങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ തിരിച്ചറിയില്‍ രേഖ നല്‍കിയാല്‍ ദര്‍ശനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത്താവളങ്ങളിലടക്കം ശബരിമല ദര്‍ശനത്തിനായുള്ള സ്പോട് ബുക്കിങ്ങിൽ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
also read: എം മുകുന്ദന് ജെസിബി സാഹിത്യ പുരസ്‌കാരം
ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്കൊപ്പം പാസ്പോര്‍ട്ടും ബുക്കിങ്ങിനായി ഉപയോഗിക്കാമെന്നും കോടതി പറഞ്ഞിരുന്നു.