പത്തനംതിട്ട: റാന്നി പെരുനാട് കൂനംകരയിൽ തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് തിരുച്ചി സ്വദേശി പെരിയസ്വാമി(54) യാണ് മരിച്ചത്(Pilgrim From Tamil Nadu Collapsed and Died).
ശബരിമല തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ പുതുക്കടയിൽ വാഹനം പിടിച്ചിട്ടപ്പോൾ പെരിയ സ്വാമി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി. പെരിയ സ്വാമി തിരിച്ചു കയറും മുൻപ് ബസ് വിട്ടുപോകുകയായിരുന്നു. ബസിനെ പിന്തുടർന്ന് റോഡിലൂടെ പോകുന്നതിനിടയിൽ പെരിയ സ്വാമി വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.