പത്തനംതിട്ട: മാതൃസഹോദരന്‍ മരിച്ചതിനെത്തുടര്‍ന്ന് ശബരിമല മേല്‍ശാന്തി ആചാരപ്രകാരം സന്നിധാനത്തെ പൂജ കര്‍മങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കും. മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെ അമ്മയുടെ സഹോദരന്‍ തൃശൂര്‍ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക് മനയ്‌ക്കല്‍ സി കെ ജി നമ്പൂതിരിയാണ് മരിച്ചത്.
പുല ഉണ്ടായതിനെ തുടർന്ന് മേൽശാന്തി പത്ത് ദിവസത്തേക്ക് സന്നിധാനത്ത് ശബരി ഗസ്റ്റ് ഹൗസിലേക്ക് മാറി താമസിച്ചു. പകരം പൂജ കർമങ്ങളുടെ ചുമതല തന്ത്രി കണ്‌ഠരര് രാജീവര് ഏറ്റെടുത്തു.