ETV Bharat / state

Sabarimala Pilgrimage : ഭക്തിനിർഭരമായി ശബരിമല ; മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം

author img

By

Published : Dec 26, 2021, 5:08 PM IST

Updated : Dec 26, 2021, 10:52 PM IST

ഇനി മകരവിളക്ക് ഉത്സവത്തിനായി ഈ മാസം 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും

Sabarimala Pilgrimage  മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം  ശബരിമല മണ്ഡലപൂജ  ശബരിമലയിൽ തങ്ക അങ്കി ചാർത്തി പൂജ  ശബരിമല മകരവിളക്ക് ഉത്സവം  Sabarimala Mandalapooja Pilgrimage
Sabarimala Pilgrimage: ഭക്തിനിർഭരമായി ശബരിമല; മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം

പത്തനംതിട്ട : പുണ്യം നിറച്ച ഇരുമുടി കെട്ടുകളുമേന്തി ശരണ മന്ത്രങ്ങളുരുവിട്ട് ഭക്തർ തൊഴുതു നിന്നപ്പോൾ തങ്ക അങ്കി ചാർത്തി കലിയുഗ വരദന് മണ്ഡല പൂജ നടന്നു. ഞായറാഴ്‌ച പകല്‍ 11.50 നും 12.40 നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തത്തിലാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി സഹകാര്‍മികനായി തങ്കഅങ്കി ചാര്‍ത്തി ശബരിമലയിൽ മണ്ഡലപൂജ നടന്നത്.

Sabarimala Pilgrimage : ഭക്തിനിർഭരമായി ശബരിമല ; മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം

ഇതോടെ 41 ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനമായി. കലശാഭിഷേകവും വിശേഷാല്‍ കളകാഷാഭിഷേകവും പൂര്‍ത്തിയാക്കിയശേഷം തങ്കഅങ്കി ചാര്‍ത്തിയുള്ള ഉച്ചപൂജയും പൂര്‍ത്തിയായതോടെയാണ് മണ്ഡല പൂജ സമാപിച്ചത്. മണ്ഡലപൂജ കഴിഞ്ഞ് ഉച്ചക്ക് ഒന്നരയോടെ നട അടച്ചു.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍, മനോജ് ചരളേല്‍, പി.എം തങ്കപ്പന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ മനോജ്, കോട്ടയം ജില്ല കലക്‌ടര്‍ ഡോ. പി.കെ. ജയശ്രീ, എഡിജിപി എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ALSO READ: ഭക്തിസാന്ദ്രം പമ്പ ; അയ്യപ്പന് മുന്നിൽ ഗാനാർച്ചന നടത്തി കലക്‌ടർ ദിവ്യ എസ് അയ്യര്‍

വൈകിട്ട് നാലിന് ക്ഷേത്ര നട വീണ്ടും തുറക്കും. തുടർന്ന് 6.30ന് ദീപാരാധന നടത്തും. പിന്നാലെ അത്താഴപൂജക്ക് ശേഷം ഹരിവരാസനം പാടി രാത്രി 10ന് ക്ഷേത്രനട അടയ്ക്കുന്നതോടെ മണ്ഡലകാല ഉത്സവത്തിന് പരിസമാപ്‌തിയാകും. ഇനി മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് 1973ല്‍ തങ്കഅങ്കി നടയ്ക്കുവച്ചത്. മണ്ഡലപൂജയ്ക്കു ചാര്‍ത്താനായി തയാറാക്കിയ തങ്കഅങ്കി 450 പവന്‍ തൂക്കമുള്ളതാണ്.

Last Updated : Dec 26, 2021, 10:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.