ETV Bharat / state

ശബരിമലയില്‍ മണ്ഡലപൂജ ഡിസംബർ ഇരുപത്തിയേഴിന് - ശബരിമല മണ്ഡലപൂജ

മണ്ഡലപൂജയോടനുബന്ധിച്ച് ഇരുപത്തിയേഴിന് പുലർച്ചെ മൂന്ന് മണിയോടെ നട തുറക്കും. രാവിലെ 10 മണിക്കും 11.40 നും ഇടയ്ക്കുള്ള കുംഭം രാശിയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും

sabarimala  sabarimala mandala pooja  mandala pooja on 27th  ശബരിമല  ശബരിമല മണ്ഡലപൂജ  മണ്ഡലപൂജ ഡിസംബർ 27ന്
ശബരിമല
author img

By

Published : Dec 13, 2019, 11:49 AM IST

ശബരിമല: സന്നിധാനത്തെ ഈ വർഷത്തെ മണ്ഡലപൂജ ഡിസംബർ ഇരുപത്തിയേഴിന് നടക്കും. ശബരിമലയിലെ പ്രധാന അനുഷ്‌ഠാനങ്ങളിലൊന്നായ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ഇരുപത്തിയാറിന് നടക്കും. മണ്ഡലപൂജയോടനുബന്ധിച്ച് ഇരുപത്തിയേഴിന് പുലർച്ചെ മൂന്ന് മണിയോടെ നട തുറക്കും. രാവിലെ 10 മണിക്കും 11.40 നും ഇടയ്ക്കുള്ള കുംഭം രാശിയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും. വൈകുന്നേരം ആറരയോടെ ദീപാരാധനയും ഒമ്പതരയ്ക്ക് അത്താഴ പൂജക്കും ശേഷം ഹരിവരാസനം പാടി 11 മണിയോടെ നട അടക്കും.

മണ്ഡലപൂജയോടനുബന്ധിച്ച് പുലർച്ചെ 3.15 മുതൽ 9.30 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുകയുള്ളു. സൂര്യഗ്രഹണം നടക്കുന്ന ഇരുപത്തിയാറിന് രാവിലെ 7.30 മുതൽ 11.30 വരെ ക്ഷേത്രനട അടച്ചിടാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. തുടന്ന് ശുദ്ധികലശവും പുണ്യാഹവും തളിച്ച ശേഷമായിരിക്കും ക്ഷേത്രനട ഭക്തജനങ്ങൾക്കായി തുറന്നു നടക്കുക. ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിലൊന്നായ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയുടെ ഭാഗമായി എത്തുന്ന, തങ്ക അങ്കി ഘോഷയാത്ര ശരംകുത്തിയിൽ നിന്നും ദേവസ്വം ബോർഡ് സ്വീകരിക്കും. തുടർന്ന് നടക്കുന്ന ദീപാരാധനയിൽ ലക്ഷക്കണക്കിന് അയ്യപ്പഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ മുപ്പതിന് വൈകുന്നേരം അഞ്ച് മണിയോടെയാവും ക്ഷേത്രനട തുറക്കുക. 2020 ജനുവരി പതിനഞ്ചിനാണ് മകരവിളക്ക് തിരുവുത്സവം.

Intro:ശബരിമല അയ്യപ്പസന്നിധിയിലെ ഈ വർഷത്തെ മണ്ഡലപൂജ ഡിസംബർ 27ന് Body:ശബരിമല അയ്യപ്പസന്നിധിയിലെ ഈ വർഷത്തെ മണ്ഡലപൂജ ഡിസംബർ 27ന് നടക്കും. ശബരിമലയിലെ പ്രധാന അനുഷ്ട്ടാനങ്ങളിലൊന്നായ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന 26 തിയതിയാണ് ക്രമീകരിച്ചിരിക്കുന്നത്. മണ്ഡലപൂജയോടനുബന്ധിച്ച് 27 ന് പുലർച്ചെ മൂന്ന് മണിയോടെ നട തുറക്കും.രാവിലെ 10 മണിക്കും 11.40 ഇടക്കുള്ള കുഭം രാശിയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും.വൈുന്നേരം 6.30തോടെ ദീപാരാധനയും 9.30 ന് അത്തഴച പൂജക്കും ശേഷം ഹരിവരാസനം പാടി 11 മണിയോടെ നടയടക്കും.മണ്ഡലപൂജയോടനുബന്ധിച്ച് പുലർച്ചെ 3.15 മുതൽ 9.30 വരെ മാത്രമെ നെയ്യ് അഭിഷേകം ഉണ്ടായിരിക്കുകയുള്ളു. സൂര്യഗ്രഹണം നടക്കുന്ന 26 തിയതി രാവിലെ 7.30 മുതൽ 11.30 വരെ ക്ഷേത്രനട അടച്ചിടാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.തുടന്ന് ശുദ്ധികലശവും പുണ്യാഹവും തളിച്ച ശേഷം മാത്രമാക്കും ക്ഷേത്രനട ഭക്തജനങ്ങൾക്കായ് തുറന്നു നടക്കുക. ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിലൊന്നായ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയുടെ ഭാഗമായ് എത്തുന്ന, തങ്ക അങ്കി ഘോഷയാത്ര ശരംകുത്തിയിൽ നിന്നും ദേവസ്വം ബോർഡ് സ്വീകരിക്കും. തുടർന്ന് നടക്കുന്ന തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയിൽ ലക്ഷക്കണക്കിന് അയ്യപ്പഭക്തർ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് തീരുവതാംകൂർ ദേവസ്വം ബോർഡ്.മകരവിളക്ക് ഉൽസവത്തിനായി ഡിസംബർ 30 ന് വൈകുന്നേരം 5 മണിയോടെയാവും ക്ഷേത്രനട തുറക്കുക .2020 ജനുവരി 15 നാണ് മകരവിളക്ക് തിരുവുത്സവം.

Conclusion:ഇ റ്റി.വി ഭാരത്
സന്നിധാനം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.