ETV Bharat / state

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം; ഒരുക്കങ്ങൾ പൂർത്തിയായതായി കലക്ടർ - Malayalam news Updates

തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവസാനഘട്ട അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം: ഒരുക്കങ്ങൾ പൂർത്തിയായതായി കലക്ടർ
author img

By

Published : Nov 15, 2019, 11:23 PM IST

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവസാനഘട്ട തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ്. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എല്ലാ വകുപ്പുകളുടേയും ഇതുവരെയുള്ള തയ്യാറെടുപ്പുകള്‍ തൃപ്തികരമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവസാനഘട്ട അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

നാളെ രാവിലെ 11 മുതല്‍ നിലയ്ക്കല്‍ നിന്നും തീര്‍ഥാടകരെ പമ്പയിലേക്കും അവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ സന്നിധാനത്തേക്കും കയറ്റിവിടും. ഗതാഗതം സുഗമമാക്കുന്നതിന് തീര്‍ഥാടകര്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍വരെ മാത്രമേ അനുവദിക്കു. അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളിലാകും പമ്പയിലേക്ക് തീര്‍ഥാടകരെ അയക്കുന്നത്. നിലയ്ക്കലില്‍ നിലവിലുള്ള 16 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി 9000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. നിലയ്ക്കല്‍ ഗോശാലയ്ക്ക് സമീപം പുതിയതായി 20,000 അധികം ചതുശ്ര മീറ്റര്‍ വിസ്തൃതിയിലും പാര്‍ക്കിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഇവിടെ ആവശ്യമായ ടോയ്‌ലറ്റുകളും ഒരുക്കിയിട്ടുണ്ട്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. സൂചനാ ബോര്‍ഡുകളും മാര്‍ക്കിംഗും റിഫ്‌ളക്ടര്‍ ഉള്‍പ്പെടെയുള്ള അവസാനഘട്ട പണികളാണ് നടക്കുന്നത്.

Intro:Body:ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവസാനഘട്ട തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എല്ലാ വകുപ്പുകളുടേയും ഇതുവരെയുള്ള തയ്യാറെടുപ്പുകള്‍ തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവസാനഘട്ട അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

നാളെ രാവിലെ 11 മുതല്‍ നിലയ്ക്കല്‍ നിന്നും തീര്‍ഥാടകരെ പമ്പയിലേക്കും അവിടെ നിന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ സന്നിധാനത്തേക്കും കയറ്റിവിടും. ഗതാഗതം സുഗമമാക്കുന്നതിന് തീര്‍ഥാടകര്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍വരെ മാത്രമേ അനുവദിക്കു. അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളിലാകും പമ്പയിലേക്ക് തീര്‍ഥാടകരെ അയക്കുന്നത്. നിലയ്ക്കലില്‍ നിലവിലുള്ള 16 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി 9000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. നിലയ്ക്കല്‍ ഗോശാലയ്ക്ക് സമീപം പുതിയതായി 20,000 അധികം ചതുശ്ര മീറ്റര്‍ വിസ്തൃതിയിലും പാര്‍ക്കിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. ഇവിടെ ആവശ്യമായ ടോയ്‌ലറ്റുകളും ഒരുക്കിയിട്ടുണ്ട്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് വിരി
വയ്ക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. സൂചനാ ബോര്‍ഡുകളും മാര്‍ക്കിംഗും റിഫ്‌ളക്ടര്‍ ഉള്‍പ്പെടെയുള്ള അവസാനഘട്ട പണികളാണ് നടക്കുന്നത്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.