ETV Bharat / state

എങ്ങും ശരണമന്ത്രം മാത്രം, മകരവിളക്കിന് ഒരുങ്ങി പൊന്നമ്പലമേട് - മകരസംക്രമ പൂജ

ഭക്തർക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിക്കുന്നതിനായി സുരക്ഷിതമായ കേന്ദ്രങ്ങൾ ശബരിമല സന്നിധാനത്തും പരിസരത്തും ക്രമീകരിച്ചിട്ടുണ്ട്.

makaravilakku festival today  sabarimala makaravilakku  sabarimala pilgrimage latest  sabarimala makara jyothi  ശബരിമല മകരവിളക്ക്  മകരവിളക്ക് മഹോത്സവം  തിരുവാഭരണ ഘോഷയാത്ര  മകരസംക്രമ പൂജ  മകരജ്യോതി ദര്‍ശനം
മകരവിളക്കിന് മണിക്കൂറുകൾ ബാക്കി; ശരണ കടലായി പൊന്നമ്പലമേട്
author img

By

Published : Jan 14, 2022, 10:04 AM IST

പത്തനംതിട്ട: ഭക്തലക്ഷങ്ങൾ തൊഴുകൈകളുമായി കാത്തിരിക്കുന്ന മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കാനനവാസന്‍റെ പൊന്നമ്പലമേട് ശരണക്കടലായി മാറി. മകരജ്യോതി ദർശനത്തിനായി ഇന്ന് പുലർച്ചെ തന്നെ സന്നിധാനത്തും പരിസരത്തും ആയിരക്കണക്കിന് ഭക്തരെ കൊണ്ട് നിറയുകയാണ്. വെള്ളിയാഴ്‌ച രാത്രി മുതൽ തന്നെ സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്കാണ്.

മകരജ്യോതി ദർശനത്തിനായി സന്നിധാനത്തെത്തിയ ഭക്തര്‍

ഭക്തർക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിക്കുന്നതിനായി സുരക്ഷിതമായ കേന്ദ്രങ്ങൾ ശബരിമല സന്നിധാനത്തും പരിസരത്തും ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച ഉച്ചക്ക് 2.29ന് ആണ് മകരസംക്രമ പൂജ. മകരസംക്രമ പൂജക്ക് ശേഷം വൈകുന്നേരം മൂന്നിന് അടക്കുന്ന അയ്യപ്പ ക്ഷേത്രനട വൈകീട്ട് അഞ്ചിന് തുറക്കും.

തുടർന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പാട്. ശരംകുത്തിയിൽ വച്ച് ആചാരാനുഷ്‌ഠാന പ്രകാരമുള്ള സ്വീകരണത്തിനു ശേഷം കൊണ്ടുവരുന്ന തിരുവാഭരണ പേടകം പതിനെട്ടാം പടിക്കു മുകളിൽ കൊടിമരത്തിന് മുന്നിലായി അധികൃതർ ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനു മുന്നിലേക്ക് കൊണ്ടു പോകും.

ശേഷം തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന 6.30ന് നടക്കും. ദീപാരാധനയെ തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കും. രാത്രിയോടെ മണി മണ്ഡപത്തിൽ നിന്നുള്ള എഴുന്നളളത്തിനും തുടക്കമാകും.

Also read: മകരവിളക്ക് തീർഥാടനം: ശബരിമലയിൽ നടവരുമാനം 128 കോടി കവിഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.