ETV Bharat / state

തൃക്കാര്‍ത്തിക പ്രഭയില്‍ ശബരിമല സന്നിധാനം

സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചത്

Sabarimala karthika festival  sabarimala  sannidhanam  ശബരിമല കാർത്തിക ആഘോഷം  ശബരിമല  സന്നിധാനം
തൃക്കാര്‍ത്തിക പ്രഭയില്‍ ശബരിമല സന്നിധാനം
author img

By

Published : Nov 29, 2020, 10:32 PM IST

പത്തനംതിട്ട: വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഞായറാഴ്‌ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് രാജീവര് കിഴക്കേ നടയില്‍ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. തുടര്‍ന്ന് സന്നിധാനത്ത് വിശേഷാല്‍ ദീപാരാധനയും നടന്നു. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിക്കുകയും മാളികപ്പുറത്ത് വിശേഷാല്‍ ദീപാരാധന നടത്തുകയും ചെയ്‌തു.

തൃക്കാര്‍ത്തിക പ്രഭയില്‍ ശബരിമല സന്നിധാനം

മേല്‍ശാന്തി വി കെ ജയരാജ് പോറ്റി, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്രപ്രസാദ്, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി ഗോപകുമാര്‍, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.