പത്തനംതിട്ട: പമ്പ ത്രിവേണിക്ക് സമീപം തമിഴ്‌നാട് സ്വദേശിയായ ശബരിമല തീര്‍ഥാടകന്‍ ജീവനൊടുക്കി. കോയമ്പത്തൂര്‍ ഈറോഡ് സ്വദേശി മേഘനാഥനാണ് (45) മരിച്ചത്. ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് സംഭവം.
ഇയാളെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. പമ്പയില്‍വച്ച് ബഹളം ഉണ്ടാക്കിയ ഇയാളെ പ്രദേശത്തുനിന്നും പൊലീസ് ബസിൽ കയറ്റിവിട്ടിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ജീവനൊടുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. പമ്പയ്‌ക്കടുത്തുള്ള ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇയാളുടെ ഒപ്പം വന്ന സംഘത്തെ വിവരമറിയിച്ചിട്ടുണ്ട്. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 9152987821