ETV Bharat / state

ശബരിമല ഭണ്ഡാരത്തിലെ നോട്ടുകള്‍ ബാങ്കിലെത്തിയപ്പോള്‍ എണ്ണം കൂടി, എന്താണെന്നറിയാൻ ദേവസ്വം ബോര്‍ഡ് - sabarimala devaswom board

എണ്ണി തിട്ടപ്പെടുത്തിയ നോട്ടുകെട്ടുകളിലാണ് പിശക് കണ്ടെത്തിയത്

sabarimala latest news  sabarimala currency counting mistake  ശബരിമലയിൽ നോട്ട് എണ്ണിയതിൽ പിശക്  ശബരിമല വാർത്തകള്‍  sabarimala devaswom board  ശബരിമല സന്നിധാനം ദേവസ്വം ബോര്‍ഡ്
ശബരിമല
author img

By

Published : Dec 15, 2021, 9:00 AM IST

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭണ്ഡാരത്തില്‍ നിന്നും എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിലേക്ക് നല്‍കാന്‍ തയാറാക്കിയ നോട്ടുകെട്ടുകളില്‍ പിശക് കണ്ടെത്തി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ബാങ്ക് ജീവനക്കാര്‍ എണ്ണി തിട്ടപ്പെടുത്തിയ നോട്ടുകെട്ടുകളില്‍ അധിക തുക കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം.

യന്ത്രത്തിലെ തകരാറാകം പിശകിന് കാരണമെന്ന് ദേവസ്വം ബോര്‍ഡും ബാങ്ക് അധികൃതരും പറയുന്നു. നെയ് പുരണ്ട നോട്ടുകൾ എണ്ണുമ്പോൾ നോട്ടെണ്ണുന്ന യന്ത്രസംവിധാനത്തിനു പിഴവുകളുണ്ടായേക്കാം. സന്നിധാനത്ത് കാണിക്കയായി കിട്ടുന്ന നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്ന ബാങ്കിലെ ജീവനക്കാരാണ്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അടുക്കി നല്‍കുന്ന നോട്ടുകള്‍ യന്ത്രത്തിന്‍റെ സഹായത്തോടെ ബാങ്ക് ജീവനക്കാരാണ് എണ്ണുന്നത്.

ALSO READ ശബരിമല തീർഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

ഇത്തരത്തില്‍ എണ്ണി മാറ്റിയ നോട്ടുകെട്ടുകളില്‍ വലിപ്പ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവസ്വം ജീവനക്കാര്‍ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു. ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 10, 20, 50 നോട്ടുകളുടെ കെട്ടുകളിലാണ് എണ്ണി തിട്ടപ്പെടുത്തിയതിൽ കൂടുതല്‍ തുക കണ്ടെത്തിയത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം സെക്രട്ടറിക്കും കമ്മിഷണര്‍ക്കും കൈമാറും.

READ ALSO sabarimala pilgrimage: സന്നിധാനത്ത് 5000 പേര്‍ക്ക് വിരി വയ്ക്കുന്നതിന് സൗകര്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.