പത്തനംതിട്ട: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. ഇന്നലെ തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ 25 കലശാഭിഷേകത്തോടെ ഉച്ച പൂജ നടന്നു. മാളികപ്പുറത്ത് മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭഗവതി സേവയും നടന്നു. ഇന്ന് അത്താഴ പൂജയ്ക്കു ശേഷം വൈകിട്ട് 7.30ന് നട അടയ്ക്കും. ഓണം പൂജകൾക്കായി 29 ന് വൈകിട്ട് 5ന് നട തുറക്കും. 30ന് മേൽശാന്തിയുടെ വകയായി ഉത്രാട സദ്യയും 31ന് ദേവസ്വം ജീവനക്കാരുടെ വകയായി തിരുവോണ സദ്യയും നടക്കും. സെപ്റ്റംബർ 2 വരെ പൂജ ഉണ്ടാകും.
ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും - ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും
ഇന്ന് അത്താഴ പൂജയ്ക്കു ശേഷം വൈകിട്ട് 7.30ന് നട അടയ്ക്കും.
പത്തനംതിട്ട: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. ഇന്നലെ തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ 25 കലശാഭിഷേകത്തോടെ ഉച്ച പൂജ നടന്നു. മാളികപ്പുറത്ത് മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭഗവതി സേവയും നടന്നു. ഇന്ന് അത്താഴ പൂജയ്ക്കു ശേഷം വൈകിട്ട് 7.30ന് നട അടയ്ക്കും. ഓണം പൂജകൾക്കായി 29 ന് വൈകിട്ട് 5ന് നട തുറക്കും. 30ന് മേൽശാന്തിയുടെ വകയായി ഉത്രാട സദ്യയും 31ന് ദേവസ്വം ജീവനക്കാരുടെ വകയായി തിരുവോണ സദ്യയും നടക്കും. സെപ്റ്റംബർ 2 വരെ പൂജ ഉണ്ടാകും.
TAGGED:
latest pathanamthitta