ETV Bharat / state

പ്ലാസ്റ്റിക്ക് വിമുക്ത ശബരിമല സന്ദേശം പങ്കുവച്ച് ഭക്തര്‍; ബംഗളൂരുവിൽ നിന്നുള്ള അയ്യപ്പന്മാര്‍ ശ്രദ്ധാകേന്ദ്രമാകുന്നു

Plastic free Sabarimala: പ്ലാസ്റ്റിക് വർജിത ഇരുമുടിക്കെട്ടുകളുമായി സന്നിധാനത്തെത്തി ബംഗളൂരുവിലെ ശ്രീ ധർമ്മ ശാസ്‌താ അയ്യപ്പ സേവാ സമിതി സംഘം.

Sabarimala  Sabarimala Ayyappa  Bengaluru  plastic free message  Sabarimala plastic free message  പ്ലാസ്റ്റിക് വർജിത ഇരുമുടിക്കെട്ട്‌  ശബരിമല  ശ്രീ ധർമ്മ ശാസ്‌താ അയ്യപ്പ സേവാ സമിതി സംഘം  Sri Dharma Shasta Ayyappa Seva Samiti Sangam  പ്ലാസ്റ്റിക്ക് വിമുക്ത ശബരിമല  Plastic free Sabarimala  മാലിന്യ മുക്തം  Garbage free
Plastic free Sabarimala
author img

By ETV Bharat Kerala Team

Published : Dec 4, 2023, 9:27 PM IST

പത്തനംതിട്ട: പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന സന്ദേശം നൽകി, പ്ലാസ്റ്റിക് വിമുക്ത ഇരുമുടികെട്ടുകളും വഹിച്ച് (Plastic free Sabarimala) സന്നിധാനത്തെത്തിയതാണ് ബംഗളൂരുവിലെ ശ്രീ ധർമ്മ ശാസ്‌താ അയ്യപ്പ സേവാ സമിതി സംഘം (Sri Dharma Shasta Ayyappa Seva Samiti Sangam). പെരിയസ്വാമി ആർ ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ എത്തിയ 40 അംഗ സംഘമാണ് പൂങ്കാവനം മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനു തങ്ങളെക്കൊണ്ടാകുന്ന സേവനം ചെയ്യുന്നതിൻ്റെ ഭാഗമായി പ്ലാസ്റ്റിക് രഹിത ഇരുമുടിക്കെട്ടുകളുമായി സന്നിധാനത്തെത്തിയത്.

മഞ്ഞൾ, കുങ്കുമം, ചന്ദനം, അഗർബത്തി, വിഭൂതി, കർപ്പൂരം, അവൽ മലർ, പഞ്ചസാര, കശുവണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ്/ഈന്തപ്പഴം തുടങ്ങി എല്ലാ പൂജാ സാധനങ്ങളും പേപ്പർ പൗച്ചുകളിലാണവർ പായ്ക്കു ചെയ്‌തിരിക്കുന്നത്. തുണി സഞ്ചികളും, വെള്ളം കുടിക്കുന്നതിനു സ്റ്റീൽ ടംബ്ലറുകളുമായാണ് എത്തിയത്. ബംഗളൂരുവിലുള്ള അയ്യപ്പസേവാ സംഘങ്ങളിലെല്ലാം ഈ സന്ദേശമെത്തിച്ചു പ്ലാസ്റ്റിക് രഹിത പൂങ്കാവനമാക്കുന്നതിൽ തങ്ങളും ഭാഗഭാക്കാകുമെന്ന് സംഘം അറിയിച്ചു.

നൂറാം വയസില്‍ മലകയറി പാറുക്കുട്ടിയമ്മ: നൂറാം വയസില്‍ അയ്യനെ കണ്ട് ദര്‍ശന പുണ്യം തേടി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മയാണ് തന്‍റെ മൂന്ന് തലമുറയില്‍പ്പെട്ടവര്‍ക്കൊപ്പം ആദ്യമായി സന്നിധാനത്തെത്തിയത്. കൊച്ചു മകന്‍ ഗിരീഷ്‌ കുമാറിനും അദ്ദേഹത്തിന്‍റെ മക്കള്‍ക്കുമൊപ്പമാണ്‌ പാറുക്കുട്ടിയമ്മ അയ്യപ്പ സന്നിധിയിലെത്തിയത്. മല കയറണമെന്ന വര്‍ഷങ്ങളോളമുള്ള ആഗ്രഹം ഇപ്പോഴാണ് സാധ്യമാക്കിയിരിക്കുകയാണ്‌ പാറുക്കുട്ടിയമ്മ.

ALSO READ: നൂറാം വയസില്‍ കന്നി മാളികപ്പുറമായി പാറുക്കുട്ടിയമ്മ, അയ്യപ്പ സന്നിധിയിലെത്തിയ മുത്തശ്ശിയുടെ കഥ

ശബരിമലയിൽ വ്യാപക പരിശോധന: ശബരിമലയിൽ തിരക്കുകൂടുന്ന സന്ദർഭങ്ങളിൽ അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ശബരിമല അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) സൂരജ് ഷാജി പറഞ്ഞു. സന്നിധാനത്ത് ശബരിമല എഡിഎമ്മിൻ്റെ നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധനയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംയുക്ത സ്ക്വാഡ് ഇതുവരെ 186 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ 26 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയിൽ 1,71,000 രൂപ പിഴയീടാക്കുകയും ചെയ്‌തു.

ALSO READ: ശബരിമലയിൽ വ്യാപക പരിശോധന: അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെന്ന് എഡിഎം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.