പത്തനംതിട്ട: നെല്ലാട് -കല്ലിശ്ശേരി റോഡിൽ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുമെന്ന വാഗ്ദാനം പാഴ്വാക്കായി. ആലപ്പുഴ - പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ നെല്ലാട് - കല്ലിശ്ശേരി റോഡിൽ വരട്ടാറിന് കുറുകെയുള്ള പരുംമൂട്ടിൽ പാലത്തോട് ചേർന്ന് ചെക്ക് പോസ്റ്റ് സ്ഥാപിക്കുമെന്നും അത്യാവശ്യ വാഹനങ്ങൾ കടത്തിവിടുമെന്നുമാണ് അറിയിച്ചിരുന്നത്.ജില്ലാ കലക്ടറുമായി നടത്തിയ വീഡിയോ കോൺഫറൻസിലും ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് ഇക്കാര്യം ഉന്നയിച്ചിരുന്നതാണ് . എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ പാലം അടച്ചതോടെ പൊതുജനം വലഞ്ഞു .
ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ ബന്ധിപ്പിക്കുന്ന മറ്റ് ചെറിയ വഴികൾ ഏപ്രിൽ 29 നും 30 നും അടച്ചിരുന്നു. ഇതോടെ ഈ പ്രദേശത്തുള്ളവർ ഒന്നുകിൽ പുത്തൻകാവ് വഴിയോ കുറ്റൂർ ആറാട്ടുകടവ് വഴിയോ യാത്ര ചെയ്യണം. ഓതറ ആരോഗ്യ കേന്ദ്രം, ചെങ്ങന്നൂർ റവന്യൂ വിഭാഗം, കെഎസ്ഇബി, എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരും റോഡ് അടച്ചതോടെ ബുദ്ധിമുട്ടിലായി.