കാസർകോട്: എഡിഎമ്മിന്‍റെ ആത്മഹത്യ കേസ് പരാമർശിക്കുന്ന ചോദ്യപേപ്പർ തയ്യാറാക്കിയ
മഞ്ചേശ്വരം ലോ കോളജിലെ താത്കാലിക അധ്യാപകനെ ജോലിയിൽ നിന്ന് നീക്കി. കണ്ണൂർ സർവകലാശാലയാണ് അധ്യാപകനെ നീക്കിയത്. ഇനി മുതൽ ജോലിക്കെത്തണ്ടെന്ന് എച്ച്ഒഡി അറിയിക്കുകയായിരുന്നു എന്ന് അധ്യാപകനായ ഷെറിൻ സി എബ്രഹാം പറഞ്ഞു. അതേസമയം എസ്എഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒക്ടോബർ 28ന് നടത്തിയ ത്രിവത്സര എൽഎൽബി മൂന്നാം സെമസ്‌റ്റർ ഇന്‍റേണൽ പരീക്ഷ പേപ്പറിലാണ് എഡിഎമ്മിന്‍റെ ആത്മഹത്യ കേസ് പരാമർശിക്കുന്ന ചോദ്യങ്ങൾ വന്നത്. സമകാലിക പ്രസക്തിയുള്ള ചോദ്യമാണ് അതെന്നാണ് അധ്യാപകന്‍റെ വിശദീകരണം. മാത്രമല്ല മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ചോദ്യമായി മാത്രമാണ് അതിനെ കണ്ടതെന്നും അധ്യാപകൻ കൂട്ടിച്ചേർത്തു.
Also Read: പിപി ദിവ്യയെ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും; കടുത്ത നടപടിയുമായി സിപിഎം