ETV Bharat / state

വാഹനാപകടത്തിൽ ലോഡിങ് തൊഴിലാളി മരിച്ചു - പത്തനംതിട്ടയില്‍ വാഹനാപകടം

ലോഡിങ് തൊഴിലാളി പേഴുംപാറ പത്താം ബ്ലോക്ക് കടവുപുരയ്‌ക്കൽ ദേവസ്യ ആന്‍റണി (57 )ആണ് മരിച്ചത്.

loading worker died in pathanamthitta  pathanamthitta local news  Road accident news kerala  വാഹനാപകടത്തിൽ ലോഡിങ് തൊഴിലാളി മരിച്ചു  പത്തനംതിട്ടയില്‍ വാഹനാപകടം  ഓട്ടോറിക്ഷ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം
വാഹനാപകടത്തിൽ ലോഡിങ് തൊഴിലാളി മരിച്ചു
author img

By

Published : Dec 9, 2021, 10:02 AM IST

പത്തനംതിട്ട: ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ ഭർത്താവിന് ദാരുണാന്ത്യം. ഭാര്യ പരിക്കുകളോടെ രക്ഷപെട്ടു. ലോഡിങ് തൊഴിലാളിയായ പേഴുംപാറ പത്താം ബ്ലോക്ക് കടവുപുരയ്‌ക്കൽ ദേവസ്യ ആന്‍റണി (57 ) ആണ് മരിച്ചത്.

വടശേരിക്കര ചിറ്റാർ റോഡിൽ വടശേരിക്കര മലങ്കര കത്തോലിക്ക പള്ളിക്ക് സമീപം ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ റോഡിലേക്ക് ഇടിച്ചിടുകയായിരുന്നു.

പിന്നാലെയെത്തിയ തടി കയറ്റിവന്ന ലോറിയുടെ ചക്രങ്ങൾ തലയിൽ കയറിയിറങ്ങി ദേവസ്യ തൽക്ഷണം മരിച്ചു. റോഡിലേക്ക് തെറിച്ചുവീണ ഭാര്യ ആശ ജോർജ് ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം അത്ഭുതകരമായി രക്ഷപെട്ടു. സ്‌കൂട്ടറിലിടിച്ച ഓട്ടോറിക്ഷ നിർത്താതെ പോയി.

also read: 'അറബിക്കടലിൻ്റെ സിംഹം', മരയ്ക്കാറിന്‍റെ ഒളിമങ്ങാത്ത ഓര്‍മകളുമായി കോഴിക്കോട്ടെ സ്മാരകം

വടശേരിക്കര ബൗണ്ടറി മേഖലയിലെ ചുമട്, കയറ്റിറക്ക് തൊഴിലാളിയാണ് മരിച്ച ദേവസ്യ. ജോലി കഴിഞ്ഞ് വീട്ടുസാധനങ്ങൾ വാങ്ങാനായി ഭാര്യയുമായി വടശേരിക്കരയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പെരുനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.