ETV Bharat / state

മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളായ യുവതികളെ പീഡിപ്പിച്ചു ; 61കാരൻ അറസ്റ്റിൽ - പത്തനംതിട്ട

മൂന്ന് വർഷം മുൻപ് സഹോദരങ്ങളായ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ 61കാരൻ പൊലീസ് പിടിയില്‍

rape case accused arrested in pathanamthitta  rape case accused arrested  rape case  rape  rape in pathanamthitta  pathanamthitta rape  സഹോദരങ്ങളായ യുവതികളെ പീഡിപ്പിച്ചു  മാനസിക വെല്ലുവിളി നേരിടുന്ന യുവതികളെ പീഡിപ്പിച്ചു  സഹോദരികളെ പീഡിപ്പിച്ചു  പീഡനം പത്തനംതിട്ട  പത്തനംതിട്ട പീഡനം വയോധികൻ പിടിയിൽ  പത്തനംതിട്ട പീഡനം  പത്തനംതിട്ട  pathanamthitta
പീഡനം
author img

By

Published : Jun 25, 2023, 4:32 PM IST

പത്തനംതിട്ട : മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളായ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ 61കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. യുവതികളിൽ ഒരാളുടെ നഗ്നഫോട്ടോ ഇയാൾ ഫോണിൽ എടുക്കുകയും പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

യുവതികളുടെ ചികിത്സയ്ക്കാ‌യി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വെച്ചൂച്ചിറ പൊലീസിന് പരാതി നൽകി. തുടർന്ന് വെച്ചൂച്ചിറ പൊലീസ് റാന്നി പൊലീസിന് കേസ് കൈമാറുകയുമായിരുന്നു.

വെച്ചൂച്ചിറ പൊലീസ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി റാന്നി പൊലീസിന് കൈമാറുകയും ചെയ്‌തു. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലെ സിപിഒ അഞ്ജന യുവതികളുടെ മൊഴി മാതാവിന്‍റെ സാന്നിധ്യത്തിൽ സ്പെഷ്യൽ എജുക്കേറ്ററുടെ സഹായത്തോടെ രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.

റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. യുവതികൾക്ക് കൗൺസിലിംഗ് നൽകുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾക്കായി കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്‍റർ അധികൃതർക്ക് കത്ത് നൽകി. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.

പത്തനംതിട്ട സിജെഎം കോടതിയിൽ മൊഴി എടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്‌തു. റാന്നി പൊലീസ് ഇൻസ്‌പെക്‌ടർ വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികൾ സ്വീകരിച്ചത്. എസ്ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, മനോജ്‌, എ എസ് ഐ കൃഷ്‌ണകുമാർ, സി പി ഒ സുനിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

പിതാവും അയൽവാസിയും 17കാരിയെ പീഡിപ്പിച്ചു : മഹാരാഷ്‌ട്രയിലെ മുംബൈയിൽ 17 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവും അയൽവാസിയും പിടിയിലായിരുന്നു. 2023 ഫെബ്രുവരിയിൽ അയൽവാസിയായ 32കാരൻ പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

അന്ന് മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പല തവണ പീഡനത്തിന് ഇരയാക്കിയെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. ഫെബ്രുവരി 28ന് അമ്മ ജോലിക്കായി പുറത്ത് പോയ സമയത്ത് പിതാവിനൊപ്പം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു.

ഇരുവരും തമ്മിൽ അന്ന് ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പിതാവ് തന്നെ ബലാത്സംഗം ചെയ്‌തു എന്നാണ് പെൺകുട്ടിയുടെ പരാതി. ഇക്കാര്യവും വീട്ടുകാരോടോ സുഹൃത്തുക്കളോടോ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പീഡന വിവരം പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയത്.

More read : Rape case| 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പിതാവും അയല്‍വാസിയും അറസ്‌റ്റിൽ

തുടർന്ന് അമ്മയും മകളും പ്രദേശത്തെ പൊലീസ് സ്‌റ്റേഷനിലെത്തി പിതാവിനും അയൽവാസിക്കുമെതിരെ പരാതി നൽകി. തുടർന്ന് ഇരുവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 376 (2) (എഫ്), 376 (2) (ജെ), പോക്‌സോ നിയമത്തിലെ സെക്ഷൻ 4, 6, 8 എന്നിവ പ്രകാരമാണ് പിതാവിനും അയൽവാസിക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.