ETV Bharat / state

'അയ്യപ്പഭക്തര്‍ 20 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥ, തീർഥാടകരോട് സർക്കാർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥ': രമേശ് ചെന്നിത്തല

Ramesh Chennithala On Sabarimala Rush: ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Sabarimala Rush  Sabarimala Crowd  Ramesh Chennithala On Sabarimala Rush  Ramesh Chennithala Sabarimala Rush  Sabarimala Dharshan Time  ശബരിമല  ശബരിമല തിരക്ക്  ശബരിമല രമേശ് ചെന്നിത്തല  ശബരിമല തീര്‍ഥാടനം  കേരള സര്‍ക്കാര്‍ ശബരിമല തിരക്ക്
Ramesh Chennithala On Sabarimala Rush
author img

By ETV Bharat Kerala Team

Published : Dec 12, 2023, 1:02 PM IST

രമേശ് ചെന്നിത്തല സംസാരിക്കുന്നു

പത്തനംതിട്ട: ശബരിമല തീർഥാടകരോട് സർക്കാർ കാട്ടുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala On Sabarimala Rush). തീര്‍ഥാടനം ഇത്രയും അവതാളത്തിലെത്തിക്കാൻ ഒരു ഗവണ്‍മെന്‍റും ശ്രമിക്കുകയില്ല. കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് (Ramesh Chennithala Against Kerala Government).

ഇടത്താവളങ്ങളിലും പമ്പയിലും നിലയ്ക്കലിലും അയ്യപ്പഭക്തര്‍ക്കായി യാതൊരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ദര്‍ശനത്തിനായി 18 മുതൽ 20 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. നിലവില്‍ ദേവസ്വം ബോര്‍ഡും പൊലീസും പരസ്പരം ആരോപണം ഉന്നയിക്കുന്നു.

സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമമാണ് നടക്കുന്നത്. ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വരുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ദേവസ്വം വകുപ്പ് മന്ത്രി അടിയന്തരമായി ശബരിമലയിൽ എത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡിന്‍റെ നടപടി: ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ ദര്‍ശന സമയം നീട്ടി ദേവസ്വം ബോര്‍ഡ്. ഉച്ചയ്‌ക്ക് ശേഷം ഒരു മണിക്കൂറാണ് ദര്‍ശന സമയം നീട്ടിയിരിക്കുന്നത്. നിലവില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് തുറക്കുന്ന ക്ഷേത്രനട ഉച്ചയ്‌ക്ക് ഒരു മണിക്കാണ് അടയ്‌ക്കുന്നത്.

തുടര്‍ന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് നട വീണ്ടും തുറക്കുന്നത്. ഹരിവരാസനം പാടി രാത്രി 11 മണിയ്‌ക്ക് നട അടയ്‌ക്കും. ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യർഥന മാനിച്ചാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്‌ അറിയിച്ചു (Sabarimala Dharshan Time).

ഡിസംബര്‍ 10 മുതലാണ് ശബരിമലയില്‍ ദര്‍ശനസമയം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ശബരീശ ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്തായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം. ശബരിമലയിലെത്തുന്ന എല്ലാ അയ്യപ്പ ഭക്തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും നിലപാട്.

ദർശന സമയം വർധിപ്പിക്കണം എന്ന അയ്യപ്പ ഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരെ അറിയിച്ചിരുന്നു. ദർശന സമയം വർധിപ്പിക്കുന്ന കാര്യം ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും ദേവസ്വം മന്ത്രിയുടെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്താണ് ദർശന സമയം വർധിപ്പിക്കാൻ തന്ത്രി തീരുമാനമെടുത്തത്.

Also Read : ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.