ETV Bharat / state

സ്പ്രിംഗ്ലർ വിഷയത്തിൽ പുതിയ കമ്മിറ്റിയെ നിയോഗിച്ചതിനെതിരെ പ്രതിപക്ഷനേതാവ് - സ്പ്രിംഗ്ലർ വിഷയത്തിൽ പുതിയ കമ്മിറ്റി

മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനാണ് സ്‌പ്രിംഗ്‌ളര്‍ ഇടപാടില്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

sprinkler issue  ramesh chennithala  new committee for sprinkler issue  സ്പ്രിംഗ്ലർ വിഷയം  സ്പ്രിംഗ്ലർ വിഷയത്തിൽ പുതിയ കമ്മിറ്റി  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
സ്പ്രിംഗ്ലർ വിഷയത്തിൽ പുതിയ കമ്മിറ്റിയെ നിയോഗിച്ചതിനെതിരെ പ്രതിപക്ഷനേതാവ്
author img

By

Published : Nov 26, 2020, 7:47 PM IST

Updated : Nov 26, 2020, 8:16 PM IST

പത്തനംതിട്ട: സ്പ്രിംഗ്ലർ വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിച്ച സർക്കാർ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആദ്യ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കണമെന്നും അനുകൂല റിപ്പോർട്ട് കിട്ടാനാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പുതിയ അഴിമതിക്ക് വഴി തെളിക്കാൻ വേണ്ടിയാണ് കെ.റെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സ്പ്രിംഗ്ലർ വിഷയത്തിൽ പുതിയ കമ്മിറ്റിയെ നിയോഗിച്ചതിനെതിരെ പ്രതിപക്ഷനേതാവ്
സ്‌പ്രിംഗ്‌ളര്‍ ഇടപാടില്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചത് നേരത്തെ മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനാണ്. മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി എം. മാധവന്‍ നമ്പ്യാരും കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍ സൈബര്‍ സെക്യൂരിറ്റി കോ ഓഡിനേറ്ററുമായ ഡോ. ഗുല്‍ഷന്‍ റായിയും അടങ്ങുന്ന കമ്മിറ്റി സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ ഗുരുതരമായ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷത്തിന്‍റെ ആക്ഷേപങ്ങളെല്ലാം ശരിവെയ്ക്കുന്ന തരത്തിലായിരുന്നു ആ റിപ്പോര്‍ട്ട് എന്നും അദ്ദേഹം കൂട്ടിചേർത്തു.ഒരു വിദേശ കമ്പനിയുമായി കരാര്‍ ഉണ്ടാക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളൊന്നും സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടപ്പോള്‍ പാലിച്ചിട്ടില്ലെന്നും നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്‌ചയുണ്ടായെന്നും മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

Last Updated : Nov 26, 2020, 8:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.