ETV Bharat / state

Ramadevi Murder Case | കോയിപ്രം രമാദേവി കൊലക്കേസില്‍ 17 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍ ; നിര്‍ണായക തെളിവായത് മുടിയിഴകള്‍

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോയിപ്രം സ്വദേശി ജനാര്‍ദ്ദനന്‍ നായരാണ് പിടിയിലായത്. നിര്‍ണായക തെളിവായത് മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഭര്‍ത്താവിന്‍റെ മുടിയിഴകള്‍

pta arrest  Murder case  കോയിപ്രം രമാദേവി കൊലക്കേസ്  ഭര്‍ത്താവ് അറസ്റ്റില്‍  Ramadevi murder case husband arrested  കോയിപ്രം  രമാദേവി കൊലക്കേസ്  പത്തനംതിട്ട വാക്കത്തകള്‍  റിട്ടയേര്‍ഡ് പോസ്റ്റ്മാസ്‌റ്റര്‍  തിരുവല്ല ക്രൈം ബ്രാഞ്ച്  kerala news updates  latest news in kerala
അറസ്റ്റിലായ ജനാര്‍ദ്ദനന്‍ നായര്‍ (75)
author img

By

Published : Jul 11, 2023, 10:35 PM IST

ജനാര്‍ദ്ദനന്‍ നായരെ അറസ്റ്റ് ചെയ്യുന്ന ദൃശ്യം

പത്തനംതിട്ട : കോയിപ്രം രമാദേവി കൊലക്കേസില്‍ 17 വര്‍ഷത്തിന് ശേഷം അറസ്റ്റ്. രമാദേവിയുടെ ഭര്‍ത്താവായ റിട്ടയേര്‍ഡ് പോസ്റ്റ്മാസ്‌റ്റര്‍ ജനാര്‍ദ്ദനന്‍ നായരാണ് (75) പിടിയിലായത്. ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്നാണ് ഇയാളെ തിരുവല്ല ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ഭാര്യയുടെ മേലുള്ള ജനാര്‍ദ്ദനന്‍റെ സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നാലെ അയല്‍വാസിയായ തമിഴ്‌നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം പുരോഗമിച്ചിരുന്നത്. എന്നാല്‍ കേസില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ജനാര്‍ദ്ദനന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

വിഷയവുമായി ജനാര്‍ദ്ദനന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഡിറ്റക്‌ടീവ് ഇൻസ്പെക്‌ടര്‍ സുനിൽ രാജ് ഏറ്റെടുക്കുകയായിരുന്നു. പിന്നാലെയാണ് ഭര്‍ത്താവ് ജനാര്‍ദ്ദനനിലേക്ക് അന്വേഷണം വഴിമാറിയത്. ഇതോടെ 17 വര്‍ഷത്തിന് ശേഷം കൊലക്കേസില്‍ പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

2006 മെയ്‌ 26ന് വൈകിട്ടാണ് ജനാര്‍ദ്ദനന്‍റെ ഭാര്യ രമാദേവി (50) കൊല്ലപ്പെട്ടത്. കഴുത്തിന് വേട്ടേറ്റ നിലയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ രമാദേവിയെ കണ്ടെത്തുകയായിരുന്നു. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

കേസ് അന്വേഷണം തമിഴ്‌നാട് സ്വദേശിയിലേക്ക് വഴിമാറിയത്: ജനാര്‍ദ്ദനന്‍റെ വീടിന്‍റെ തൊട്ടടുത്ത് കെട്ടിട നിര്‍മാണം നടന്നിരുന്നു. അവിടെ നിര്‍മാണ ജോലിക്കെത്തിയതാണ് തമിഴ്‌നാട് സ്വദേശിയായ ചുടലമുത്തു. ഇയാള്‍ക്കൊപ്പം തമിഴ്‌നാട് സ്വദേശിയായ ഒരു സ്‌ത്രീയും താമസിച്ചിരുന്നു.

രമാദേവി കൊല്ലപ്പെട്ടതിന് പിന്നാലെ ചുടലമുത്തുവിനെയും കൂടെ താമസിച്ചിരുന്ന സ്‌ത്രീയെയും കാണാതായി. ഇതോടെ സംശയം തോന്നിയ പൊലീസ് ഇരുവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിച്ചു. ഏറെ കാലം ചുടലമുത്തുവിനും കൂടെയുണ്ടായിരുന്ന സ്‌ത്രീയ്‌ക്കും വേണ്ടി പൊലീസ് അന്വേഷണം നടത്തി.

അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ചടുലമുത്തുവിന്‍റെ കൂടെ താമസിച്ചിരുന്ന സ്‌ത്രീയെ തെങ്കാശിയില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ഇവരല്ല കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

കേസില്‍ നിര്‍ണായകമായത് കൈ വെള്ളയിലെ മുടിയിഴകള്‍ : വീടിനുള്ളില്‍ വെട്ടേറ്റ് വീണ രമാദേവിയുടെ വധത്തില്‍ നിര്‍ണായക തെളിവായത് കൈ വെള്ളയില്‍ കണ്ടെത്തിയ മുടിയിഴകളാണ്. ഒരു കൈയില്‍ 36 മുടിയിഴകളും മറു കൈയില്‍ 4 മുടിയിഴകളുമാണ് പൊലീസിന് ഇന്‍ക്വസ്റ്റ് സമയത്ത് ലഭിച്ചത്. കൊലപാതകത്തിന് പിന്നാലെ മുടിയിഴകള്‍ പരിശോധനയ്‌ക്ക് അയച്ചിരുന്നു.

എന്നാല്‍ കൊലപാതകം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്നത്. പൊലീസ് ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയച്ച മുടിയിഴകള്‍ ഭര്‍ത്താവ് ജനര്‍ദ്ദനന്‍റേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതാണ് കേസിലെ നിര്‍ണായക തെളിവായത്.

also read: മുംബൈയില്‍ ശ്രദ്ധ മോഡല്‍ കൊലപാതകം; യുവതിയെ കൊന്ന് കഷണങ്ങളാക്കി, മാംസം ഭക്ഷിച്ചു, 56കാരനായ ലിവ് ഇന്‍ പങ്കാളി പിടിയില്‍

ജനാര്‍ദ്ദനന്‍ നായരുടെ സഹോദരനും കൊലക്കേസിലെ പ്രതി : ജനാർദനൻ നായരുടെ സഹോദരൻ മറ്റൊരു കൊലപാതക കേസിൽ പ്രതിയാണ്. അയാളെ കേന്ദ്രീകരിച്ചും അന്ന് അന്വേഷണം നടന്നിരുന്നു. എന്നാൽ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും ആരോപണമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.