പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് ആറന്മുളയിൽ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളില്‍ കുടുങ്ങിപ്പോയ 17 പേരെ അഗ്നിരക്ഷാസേന ഡിങ്കി ബോട്ടിലെത്തി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആറന്മുള വില്ലേജ് ഓഫീസിന് സമീപമുള്ള മൂന്ന് വീട്ടുകാരെയാണ് രക്ഷപ്പെടുത്തിയത്.
പത്തനംതിട്ട ജില്ലയില്‍ 43 ദുരിതാശ്വാസ ക്യാമ്പുകളിലായി 294 കുടുംബങ്ങളിലെ 1017 പേരാണ് കഴിയുന്നത്. ഇതില്‍ 422 പുരുഷന്മാരും 410 സ്ത്രീകളും 185 കുട്ടികളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത് തിരുവല്ല താലൂക്കിലാണ്. ഇവിടെ 27 ക്യാമ്പുകളിലായി 232 കുടുംബങ്ങളിലെ 778 പേര്‍ കഴിയുന്നു.
താലൂക്ക്, ക്യാമ്പ്, കുടുംബം, ആകെ എന്ന ക്രമത്തില്‍:
താലൂക്ക് | ക്യാമ്പ് | കുടുംബം | ആകെ അംഗങ്ങൾ |
തിരുവല്ല | 27 | 232 | 778 |
റാന്നി | 4 | 9 | 36 |
മല്ലപ്പള്ളി | 4 | 18 | 71 |
കോഴഞ്ചേരി | 6 | 34 | 127 |
കോന്നി | 1 | 1 | 3 |
അടൂര്‍ | 1 | 0 | 2 |