ETV Bharat / state

കലിതുള്ളി പെരുമഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രളയ സാഹചര്യം: മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷന്‍

author img

By

Published : Aug 31, 2022, 10:29 AM IST

മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയില്‍ ജലനിരപ്പ് ഉയര്‍ന്നു. ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി ജില്ല കലക്‌ടര്‍.

pta rain  കലിതുള്ളി പെരുമഴ  രണ്ട് ജില്ലകളില്‍ പ്രളയ സാഹചര്യം  കേന്ദ്ര ജല കമ്മിഷന്‍റെ മുന്നറിയിപ്പ്  കേന്ദ്ര ജല കമ്മിഷന്‍  Rain updates in Pathanmthitta and Idukki  Rain updates  Pathanmthitta and Idukki  Pathanmthitta  Idukki  മഴ വാര്‍ത്തകള്‍  പത്തനംതിട്ടയിലെ മഴ വാര്‍ത്തകള്‍  ഇടുക്കി ജില്ലാ വാര്‍ത്തകള്‍  ഇടുക്കിയിലെ മഴവാര്‍ത്തകള്‍  മഴക്കെടുതി  കേരള മഴ വാര്‍ത്തകല്‍  kerala rain updates  kerala latest rain updates
രണ്ട് ജില്ലകളില്‍ പ്രളയ സാഹചര്യം മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രളയ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്ര ജല കമ്മിഷന്‍ റിപ്പോര്‍ട്ട്. രണ്ട് ജില്ലകളിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയിലെ മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയിലെ ജലനിരപ്പ് ക്രമാതീതമായ ഉയര്‍ന്നിട്ടുണ്ട്.

മഴ മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ല കലക്‌ടര്‍

അച്ചന്‍കോവിലാര്‍, പമ്പ നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. അതേ സമയം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളില്‍ തീവ്രമായ മഴക്ക് സാധ്യതയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി: കനത്ത മഴയെ തുടര്‍ന്ന് അപകട സാധ്യത മേഖലകളിലുള്ളവരെ മാറ്റി പാര്‍പ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ഓഗസ്റ്റ് 31) പത്തനംതിട്ട ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

വിനോദ സഞ്ചാരത്തിനും രാത്രി യാത്രക്കും വിലക്ക്: ജില്ലയിലെ തീവ്രമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി ഏഴ് മുതല്‍ രാവിലെ ആറ് മണി വരെയാണ് നിരോധനം. കൂടാതെ കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയുള്‍പ്പെടെയുള്ള വിനോദ സഞ്ചാരങ്ങള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്‌ടര്‍ വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കി.

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ്, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്‌ടര്‍ മുന്നറിയിപ്പ് നല്‍കി.

ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും താത്ക്കാലികമായി നിരോധിച്ചു. മലയോര മേഖലകളില്‍ നിന്ന് മണ്ണ് വെട്ടുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണ് മാറ്റുക എന്നിവക്കും ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 4 വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദുരന്തനിവാരണ നിയമപ്രകാരം ഇക്കാര്യങ്ങളില്‍ പൊതു ജനം ജാഗ്രത പാലിക്കുന്നുണ്ടോയെന്ന് ജില്ല പൊലീസ് മേധാവി, ജില്ല ജിയോളജിസ്റ്റ്, റവന്യു ഡിവിഷണല്‍ ഓഫിസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണമെന്നും ജില്ല കലക്‌ടറുടെ ഉത്തരവില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്.

ഉദ്യോഗസ്ഥർ ഓഫിസിൽ ഹാജരാകണം: മുഴുവന്‍ ജില്ലാതല ഉദ്യോഗസ്ഥരും തൊഴിലാളികളും ഓഗസ്റ്റ് 31 മുതല്‍ സെപ്‌റ്റംബര്‍ 3 വരെ ഓഫിസുകളില്‍ നിര്‍ബന്ധമായും ഹാജരാവണമെന്ന് കലക്‌ടറുടെ ഉത്തരവില്‍ പറയുന്നു. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 33, 34 (എച്ച്) പ്രകാരമാണ് ഉത്തരവ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി / അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതത് ഇടങ്ങളിൽ ലഭ്യമാക്കണം. ഗർഭിണികൾ, അംഗ പരിമിതർ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാൽ നിലവിൽ അവധിയിൽ പ്രവേശിച്ചിരിക്കുന്നവർ എന്നിവർക്ക് ഉത്തരവ് ബാധകമല്ല.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍: ജില്ലയില്‍ രണ്ടിടങ്ങളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലായാണ് നാല് ക്യാമ്പുകള്‍ തുറന്നത്. ദുരന്ത സാധ്യത മേഖലകളില്‍ നിന്നുള്ള 17 കുടുംബങ്ങളില്‍ നിന്ന് 66 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇതില്‍ 44 പേര്‍ കോഴഞ്ചേരി താലൂക്കിലെ ക്യാമ്പുകളിലും 22 പേര്‍ മല്ലപ്പള്ളി താലൂക്കിലുമാണ് കഴിയുന്നത്. മാറ്റി പാര്‍പ്പിച്ചവരില്‍ 16 പേര്‍ 60 വയസിന് മുഖലിലുള്ളവരും 11 പേര്‍ കുട്ടികളുമാണ്. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി നാല് വീടുകളും കോന്നിയില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു.

also read:കോട്ടയത്ത് കനത്ത മഴ; പടിഞ്ഞാറൻ മേഖല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.